Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയതയ്ക്കു പിന്നിൽ ശരിയായി മതം പഠിക്കാത്തവർ: രാമനുണ്ണി

ramanunni ദുബായ് കെഎംസിസിയുടെ സാഹിത്യ അവാർഡിന് അർഹനായ കെ.പി.രാമനുണ്ണിക്കുള്ള ഉപഹാരം ഡപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ സമ്മാനിക്കുന്നു. യാഹ്യ തളങ്കര, പി.കെ.അൻവർ നഹ എന്നിവർ സമീപം

ദുബായ് ∙ യഥാർത്ഥ മത വിശ്വാസികൾക്ക് ഒരിക്കലും വർഗീയതയും തീവ്രവാദവും പറയാനോ പ്രവർത്തിക്കാനോ ആവില്ലെന്നും മതങ്ങളെക്കുറിച്ച് അറിയാത്തവരാണ് വർഗീയ, തീവ്രവാദികളാവുന്നതെന്നും എഴുത്തുകാരൻ കെ.പി.രാമനുണ്ണി പറഞ്ഞു. കെഎംസിസി സമർപ്പിച്ച പ്രതിഭാ പുരസ്കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം ഒന്നിച്ചും കളിച്ചും ചിരിച്ചും വളർന്നവരാണ് മലയാളികൾ. അവർക്കിടയിൽ മതിൽക്കെട്ടു നിർമിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി മൗന പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. കെ.പി.രാമനുണ്ണി എഴുതിയ ദൈവത്തിന്റെ പുസ്തകം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ദുബായ് കെഎംസിസി സാംസ്കാരിക സഹവർത്തിത്വത്തിന്റെ ഇടങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഡപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മൈത്രിയുടെയും സൗഹൃദത്തിന്റെയും വിളക്കുമരങ്ങളാവാൻ സാധിക്കുന്ന സർഗസൃഷ്ടികളാണു വർത്തമാനകാല സമൂഹത്തിന്‌ അനിവാര്യമാണെന്നും ആ ദൗത്യമാണു കെ.പി.രാമനുണ്ണി ദൈവത്തിന്റെ പുസ്തകത്തിലൂടെ നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് പി.കെ.അൻവർ നഹ അധ്യക്ഷനായിരുന്നു. സാംസ്കാരിക സഹവർത്തിത്വത്തിന്റെ സന്ദേശം പുതു തലമുറയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ദുബായ് കെഎംസിസിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ കെഎംസിസി ഉപദേശകസമിതി വൈസ് ചെയർമാൻ യാഹ്യ തളങ്കര, റേഡിയോ മാംഗോ കണ്ടന്റ് ഹെഡ് എസ്.ഗോപാലകൃഷ്ണൻ, ഷാർജ ബുക്ക് ഫെയർ സിഇഒ മോഹൻകുമാർ, മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി, നിസാർ സൈദ്, ഷീലാ പോൾ, ബഷീർ തിക്കോടി, പുന്നക്കൻ മുഹമ്മദലി, എം.സി.എ.നാസർ, മുരളി മംഗലത്ത്,

ഹണീ ഭാസ്കരൻ, സലിം അയ്യനത്ത്, അഷ്‌റഫ് താമരശേരി, സൈനുദ്ദീൻ വെള്ളിയോടൻ, റഫീഖ് മേമുണ്ട, അബ്ദു ശിവപുരം, ഉണ്ണി കുലുക്കല്ലൂർ, ഷാജി ഹനീഫ്, സൈനുദ്ദീൻ പുന്നയൂർകുളം, രാജൻ കൊളായി പാലം, റീനാ സലിം, മുജീബ് ജയ്ഹൂൺ, അൻവർ വാണിയമ്പലം, പ്രഫ: ഫിറോസ്, എം.എസ്.നാസർ, ഷബീർ, മുസ്തഫ തിരൂർ, മുഹമ്മദ്‌ പട്ടാമ്പി, എൻ.കെ.ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.