Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രിസാല സാഹിത്യോൽസവത്തിൽ മുസഫ സെക്ടറിനു കിരീടം

rsc രിസാല സ്‌റ്റഡി സർക്കിൾ അബുദാബി സോൺ സാഹിത്യോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മുസഫ സെക്‌ടർ ടീം ട്രോഫിയുമായി.

അബുദാബി ∙ രിസാല സ്‌റ്റഡി സർക്കിൾ അബുദാബി സോൺ സാഹിത്യോൽസവത്തിൽ മുസഫ സെക്ടറിനു കിരീടം. ഖാലിദിയ, അൽ വഹ്‌ദ സെക്‌ടറുകൾ രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി. മുറൂർ സെക്‌ടറിലെ അബ്‌ഷർ കലാപ്രതിഭയായി. അഹല്യ ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. അനിൽകുമാർ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഐസിഎഫ് നാഷനൽ ചെയർമാൻ മുസ്‌തഫ ദാരിമി അധ്യക്ഷത വഹിച്ചു.

ആർഎസ്‌സി നാഷനൽ വിസ്‌ഡം കൺവീനർ മുഹ്‌യുദ്ദീൻ ബുഖാരി, രിസാല സ്‌റ്റഡി സർക്കിൾ മിഡിൽ ഈസ്‌റ്റ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഈശ്വരമംഗലം, നാഷനൽ ചെയർമാൻ അബൂബക്കർ അസ്‌ഹറി, ഉസ്‌മാൻ സഖാഫി തിരുവത്ര, പി.വി. അബൂബക്കർ മൗലവി, ഉമേഷ് ചന്ദ്രൻ, മുനീർ പാണ്ഡ്യാല, ശമീം തിരൂർ, സുബൈർ ബാലുശ്ശേരി, യാസിർ വേങ്ങര, മുസ്‌തഫ കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.