Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെജി സ്‌കൂൾ പ്രവേശനത്തിനുള്ള റജിസ്‌ട്രേഷന് തുടക്കമിട്ട് സ്കൂളുകൾ

അബുദാബി ∙ അടുത്ത വർഷത്തെ കെജി സ്‌കൂൾ പ്രവേശനത്തിനുള്ള റജിസ്‌ട്രേഷൻ ചില സ്‌കൂളുകളിൽ ആരംഭിച്ചു. മാർച്ച് 31ന് മൂന്നു വയസ്സും എട്ടു മാസവും പൂർത്തീകരിക്കുന്നവർക്കേ അടുത്ത വർഷത്തെ കെജി-1 ക്ലാസിലേക്കു റജിസ്റ്റർ ചെയ്യാനാകൂ. അബുദാബി ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിലെ റജിസ്‌ട്രേഷൻ സെപ്‌റ്റംബറിൽ പൂർത്തിയാക്കി. 500 കുട്ടികൾക്കാണ് ഇവിടെ പ്രവേശനം. മുസഫയിലെ ഭവൻസ് സ്‌കൂളിൽ കെജി-1 റജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ സൗകര്യമുണ്ട്.

മറ്റ് ഒട്ടേറെ സ്‌കൂളുകളിൽ റജിസ്‌ട്രേഷൻ നടപടികൾ അടുത്തമാസം ആദ്യത്തോടെ ആരംഭിക്കും. ഡിസംബറിനു മുൻപായി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കും. മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫാ സിറ്റി, ബനിയാസ്, അൽ വത്ഭ എന്നിവിടങ്ങളിലാണ് സിബിഎസ്‌ഇ പാഠ്യ പദ്ധതിയിലുള്ള മിക്ക സ്‌കൂളുകളും. അബുദാബി ഇന്ത്യൻ സ്‌കൂൾ മാത്രമാണ് അബുദാബി സിറ്റിയിലുള്ളത്. അബുദാബിയിലെ മുസഫയിലും ബനിയാസിലും ഖലീഫാ സിറ്റിയിലും അൽ വത്ഭയിലുമായി പുതുതായി ഇന്ത്യൻ സ്‌കൂളുകൾ ആരംഭിച്ചിരിക്കുന്നു എന്നതാണ് ആശ്വാസം പകരുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.