Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടങ്ങൾ അധികം അഞ്ചു റോഡുകളിൽ

accident

ദുബായ്∙ എമിറേറ്റിൽ കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അഞ്ചു റോഡുകളിലെന്ന് ഗതാഗതവകുപ്പ്. ഈവർഷം മൂന്നാം പാദത്തിൽ 39 പേരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടാക്കും വിധം വാഹനമോടിച്ച 34756 കേസുകൾ റിപ്പോർട്ട് ചെയ്‌തു. വാഹനാപകട മരണനിരക്ക് മൂന്നാംപാദത്തിൽ കുറഞ്ഞെങ്കിലും നിയമലംഘനങ്ങൾ കൂടി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 45 പേരാണു മരിച്ചത്. നിയമലംഘനങ്ങൾ 31904 ആയിരുന്നു. അപകടങ്ങളിൽ 39 പേർക്കു പരുക്കേൽക്കുകയും ചെയ്‌തു.

മുന്നറിയിപ്പില്ലാതെ അതിവേഗത്തിൽ ലൈൻ മാറുക, മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുക, പാതയുടെ മധ്യത്തിൽ വാഹനം നിർത്തുക, അമിതവേഗം, ചുവപ്പു സിഗ്നൽ മറികടക്കുക, വാഹനങ്ങൾവരുന്നുണ്ടോയെന്നു നോക്കാതെ സർവീസ് റോഡുകളിൽ നിന്നു പ്രധാനപാതകളിൽ പ്രവേശിക്കുക എന്നിവയാണ് ഗുരുതര അപകടങ്ങൾക്കു വഴിവയ്‌ക്കുന്ന നിയമലംഘനങ്ങളെന്നു ദുബായ് പൊലീസ് മേധാവി മേജർ ഖാമിസ് മത്തർ അൽ മസീന പറഞ്ഞു. അതേസമയം, ഷാർജയിൽ മണിക്കൂറിൽ 200 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലോടിയ വാഹനങ്ങളുടെ എണ്ണം സെപ്‌റ്റംബർ വരെ 1276 ആണ്.

ഖത്താനസ്‌വ റോഡിലൂടെ ഒരാൾ മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലാണു വാഹനമോടിച്ചത്. ഷാർജയിലെ റോഡുകളിൽ സ്‌ഥാപിച്ച ക്യാമറകൾ വഴിയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും അമിതവേഗത്തിനു കുറവില്ലെന്ന് ഗതാഗതവകുപ്പിലെ റോഡ് നിരീക്ഷണവിഭാഗം മേധാവി ക്യാപ്‌റ്റൻ ജമാൽ ബൂഗഫ്‌റാ പറഞ്ഞു. വേഗപരിധി ലംഘിച്ചാൽ 2000 ദിർഹമാണു പിഴ. 30 ദിവസത്തേക്കു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ഡ്രൈവിങ് ലൈസൻസിൽ 12 ബ്ലാക് പോയിന്റുകൾ രേഖപ്പെടുത്തും.

അപകടങ്ങളിൽ ഒന്നാമത് എമിറേറ്റ്സ് റോഡ്

ഒന്നാം സ്‌ഥാനം: എമിറേറ്റ്‌സ് റോഡ് - എമിറേറ്റ്‌സ് റോഡിലാണ് നിയമലംഘനങ്ങളും അപകടങ്ങളും കൂടുതൽ. അപകടപാതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പത്തുപേരാണ് ഇവിടെ മരിച്ചത്.

രണ്ടാം സ്ഥാനം: ഷെയ്‌ഖ് സായിദ് റോഡ് - അഞ്ചുപേരുടെ ജീവൻ നഷ്‌ടമായ ഷെയ്‌ഖ് സായിദ് റോഡാണ് രണ്ടാം സ്‌ഥാനത്ത്.

മൂന്നാം സ്ഥാനം: അൽഖൈൽ റോഡ്

നാലാം സ്ഥാനം: മുഹമ്മദ് ബിൻ സായിദ് റോഡ്

അഞ്ചാം സ്ഥാനം: ദുബായ്–അൽഐൻ റോഡ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.