Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർടിഎ ദുബായ് ആപ്പിൽ ഇനി പുത്തൻ സൗകര്യങ്ങൾ

ദുബായ് ∙ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട് ആർടിഎ ദുബായ് ആപ്പിൽ പുതിയ ഒട്ടേറെ സൗകര്യങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). ഉപയോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിച്ചാണു പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

മുപ്പത്തിയഞ്ചിലേറെ സേവനങ്ങളാണ് ആപ്പ് വഴി ആർടിഎ ലഭ്യമാക്കുന്നത്. ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന പാർക്കിങ്, നോൽ കാർഡുകൾ, സാലിക് കാർഡുകൾ, ടാക്സികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിഷ്കാരങ്ങളിലേറെയും. ഈ വർഷം പ്രാബല്യത്തിലാക്കിയ പാർക്കിങ് നിയമം അനുസരിച്ച് പരിഷ്കരിച്ചതുകൂടാതെ, ടച്ച് ഐഡിയുള്ള ഫോണുകൾ, ധരിക്കാവുന്ന ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും യോജിച്ച രീതിയിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആർടിഎ സ്മാർട് സർവീസസ്, കോർപറേറ്റ് ടെക്നോളജി സപ്പോർട് സർവീസസ് സെക്ടർ ഡയറക്ടർ മുഹമ്മദ് അൽ ഖയാത്ത് അറിയിച്ചു.

ടാക്സി ബുക്കിങ് സേവനങ്ങളിൽ ആപ്പിൽ പുതിയ സൗകര്യങ്ങളുണ്ട്. ടാക്സി ബുക്ക് ചെയ്യാൻ ഉപയോഗിക്കാമെന്നതു കൂടാതെ, ടാക്സി എത്തുന്നതിനു മുൻപുള്ള അതിന്റെ സഞ്ചാരപാത, ഡ്രൈവറുടെ വിവരങ്ങൾ തുടങ്ങിയവയും ആർടിഎ ദുബായ് ആപ്പിലൂടെ ലഭ്യമാകും. പ്രീപെയ്ഡ് പെയ്മെന്റ്, പരാതി നൽകാനുള്ള സംവിധാനം തുടങ്ങിയവയുമുണ്ട്. ഹാപ്പിനസ് ഇൻഡിക്കേറ്റർ ഉപഭോക്താവിന്റെ തൃപ്തിയും സന്തോഷവും രേഖപ്പെടുത്താൻ ഹാപ്പിനസ് ഇൻഡിക്കേറ്ററും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർടിഎ സേവനം സംബന്ധിച്ച വിശകലനം ഇതുവഴി നൽകാനാവും.

ആർടിഎ ഗൈഡർ എന്ന സേവനത്തിലൂടെ ലക്ഷ്യസ്ഥാനത്തിന്റെ വിവരങ്ങൾ നൽകിയ ശേഷം ആ സ്ഥലത്തേയ്ക്കുള്ള മറ്റു വഴികളും അറിയാനാവും. നഗരത്തിന്റെ സൗന്ദര്യത്തിന് കളങ്കമുണ്ടാക്കുന്ന വസ്തുക്കളെക്കുറിച്ചും റോഡ് ഗതാഗതത്തിന് ഭീഷണിയുണ്ടാക്കുന്നവയെക്കുറിച്ചും വിവരങ്ങൾ അധികൃതർക്കു നൽകാനും സൗകര്യമുണ്ട്. വ്യക്തി വിവരങ്ങൾ ആപ്പിൽ പരിഷ്കരിക്കാനും സഞ്ചാരത്തിനിടെ നിയമലംഘനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും പുതിയ ആപ് ഉപകരിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.