Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയോജിത സേവനത്തിന് ഇനി ആർടിഎയും കരീം നെറ്റ്‌വർക്സും

careem മത്തർ അൽ തായർ, മുധാസീർ ഷെയ്ഖ എന്നിവർ ഓൺ ലൈൻ സംവിധാനം സംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കുന്നു.

ദുബായ് ∙ ലിമോസിൻ, ടാക്സി സേവനങ്ങളുടെ ഓൺ ലൈൻ ബുക്കിങ് രംഗത്തെ പ്രമുഖരായ കരീം നെറ്റ്‌വർക്സുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കരാർ ഒപ്പിട്ടതോടെ, 9841 ടാക്സികളും 4700 ലിമോസിനുകളും ഓൺലൈൻ വഴിയോ, സ്മാർട് ആപ് വഴിയോ ലഭ്യമാകും. ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ, കരീം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുദാസിർ ഷെയ്ഖ എന്നിവർ ചേർന്നാണു കരാർ ഒപ്പിട്ടത്.

ദുബായിൽ ആർടിഎ നടപ്പാക്കുന്ന സംയോജിത ഗതാഗത പദ്ധതിക്കു പിന്തുണ നൽകുന്നതാണ് പുതിയ കരാർ.

മെട്രോ, ട്രാം, ബസുകൾ, മറീൻ ട്രാൻസിറ്റ്, ടാക്സി എന്നിവ ഉൾപ്പെടെ ദുബായിയുടെ എല്ലാ ഗതാഗത മാർഗങ്ങളെയും സംയോജിപ്പിക്കുന്നതാണു പദ്ധതി. ലിമോ സേവന ദാതാക്കൾ, പാം മോണോറെയിൽ, ദുബായ് ട്രോളി എന്നിവയെയും ഒന്നിപ്പിക്കാൻ പദ്ധതിക്കു കഴിയും. സ്വകാര്യ പങ്കാളിത്തത്തോടെ എമിറേറ്റിലെ ഗതാഗത സൗകര്യങ്ങളും മെച്ചമാക്കുന്നതിന്റെയും ഉപയോക്താക്കൾക്കു കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെയും നടപടികളുടെ ഭാഗമാണു പുതിയ കരാറെന്ന് അധികൃതർ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണം ദുബായിയെ ലോകോത്തര സ്മാർട് നഗരമാക്കി മാറ്റുക, ജനങ്ങൾക്കു സന്തുഷ്ടി പകരുക, സന്ദർശകർക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു പുതിയ സംരംഭത്തിനു തുടക്കമിട്ടതെന്ന് അൽ തായർ പറഞ്ഞു.

ആർടിഎയുമായുള്ള സഹകരണത്തെയും പങ്കാളിത്തത്തെയും മുധാസീർ ഷെയ്ഖ സ്വാഗതം ചെയ്തു. ദുബായിൽ കരീമിന്റെ സാന്നിധ്യം വർധിപ്പിക്കാനും സംയോജിത സേവനം ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.