Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേടുപാട് പറ്റിയ സാംസങ് ഫോണുകളുടെ പണം തിരിച്ചു നൽകുന്നില്ലെന്നു പരാതി

samsung-galaxy

ദുബായ് ∙ യുഎഇയിലെ സാംസങ് കമ്പനി ഏജൻസികൾ കേടായ മൊബൈൽ ഫോണുകളുടെ പണം തിരിച്ചുനൽകുന്നില്ലെന്നു പരാതി. സാംസങ് നോട്ട് 7 മൊബൈൽ ഫോൺ വാങ്ങിയവരാണു പരാതിക്കാർ.

പണം മടക്കി നൽകുകയോ ഉപയോക്‌താവിനു സമ്മതമെങ്കിൽ സാംസങ് കമ്പനിയുടെ പുതിയ ഫോൺ നൽകുകയോ ചെയ്യാമെന്നു സാമ്പത്തിക മന്ത്രാലയവുമായി കമ്പനി ധാരണയിലെത്തിയിരുന്നു. കരാർ അനുസരിച്ചു ഫോൺ വിലയായി 2999 ദിർഹം ഉടമകൾക്കു തിരിച്ചുനൽകണം. കമ്പനിയുടെ മറ്റൊരു ഫോൺ വാങ്ങാനാണു താൽപര്യമെങ്കിൽ വില കഴിച്ചുള്ള ബാക്കി തുക തിരിച്ചുനൽകും.

യുഎഇയിലെ വിവിധ വ്യാപാര സ്‌ഥാപനങ്ങളിൽ ഫോൺ തിരിച്ചു വാങ്ങാനുള്ള കൗണ്ടറുകളുണ്ടാകുമെന്നും മന്ത്രാലയത്തെ കമ്പനി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കമ്പനി ഏജൻസികൾ പണം തിരിച്ചു നൽകാൻ വിസമ്മതിക്കുകയാണെന്നാണു ജനങ്ങളുടെ പരാതി. കമ്പനി ഇതുസംബന്ധിച്ചു വ്യക്‌തമായ മാർഗനിർദേശം നൽകിയിട്ടില്ലെന്നും ദുബായിൽ കമ്പനിയുടെ ആസ്‌ഥാനത്തു പോകാനും നിർദേശിച്ചതായി പറയുന്നു.

ദുബായിൽ കമ്പനി അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. കമ്പനിയുടെ അറിയിപ്പ് ഈയാഴ്‌ചയുണ്ടാകുമെന്നും അതുവരെ കാത്തിരിക്കാനുമാണ് മറുപടി കിട്ടിയതത്രേ. കമ്പനി ഉൽപന്നങ്ങൾ തിരിച്ചുവാങ്ങാനുള്ള എമിറേറ്റുകളിലെ കൗണ്ടറുകൾ ഈയാഴ്‌ച തീരുമാനിക്കുമെന്നു സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്‌തൃ സംരക്ഷണ തലവൻ ഡോ. ഹാഷിം അൽ നുഐമി അറിയിച്ചു.

സാംസങ് കമ്പനിയുമായി സഹകരിച്ചു സാമ്പത്തിക മന്ത്രാലയം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കും. ഒരുലക്ഷം സാംസങ് നോട്ട് സെവൻ വിറ്റഴിച്ചതിനാൽ ഇതു മുഴുവൻ മാറ്റിയെടുക്കാൻ സാവകാശം വേണ്ടിവരുമെന്നും അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.