Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൂഡ് ലെം പാർക്ക് ഇന്റർനാഷനൽ സ്കൂൾ അടുത്തവർഷം തുടങ്ങും

Woodlem-Park-International-School വൂഡ് ലെം പാർക്ക് ഇന്റർനാഷനൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതു സംബന്ധിച്ച് അജ്മാൻ റൂളേഴ്സ് കോർട്ട് ചെയർമാൻ ഡോ. ഷെയ്ഖ് മാജിദ് ബിൻ സഈദ് ബിൻ റാഷിദ് അൽ നുഐമി, ഷെയ്ഖ് അബ്ദുല്ല ബിൻ മാജിദ് ബിൻ സഇൗദ് ബിൻ റാഷിദ് അൽ നുഎെമി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ.

അജ്മാൻ ∙ ജർഫിൽ മംസാർ ഗ്രൂപ്പ് നിർമിച്ച വൂഡ് ലെം പാർക്ക് ഇന്റർനാഷനൽ സ്കൂൾ അടുത്തവർഷം ഏപ്രിൽ ആദ്യവാരത്തിൽ പ്രവർത്തനമാരംഭിക്കും. 15 കോടി ദിർഹം ചെലവിൽ സ്ഥാപിച്ച വിദ്യാലയത്തിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം അടുത്ത മാസം ആരംഭിക്കും. ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂൾ ബ്രിട്ടിഷ് വിദ്യാഭ്യാസ നിലവാരത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് സിഇഒ ഡോ. അബ്ദുൽസലാം പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പാഠ്യരീതിയായതിനാൽ വിദ്യാർഥികൾക്ക് പഠന, പുസ്തക ഭാരം ലഘൂകരിക്കും.

Woodlem-Park-International-School-Press-meet ലോഗോ പ്രകാശനം.​

പഠനത്തിൽ മികവു പുലർത്തുന്ന പത്തു ശതമാനം കുട്ടികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യായിരം വിദ്യാർഥികൾക്കാണ് പ്രവേശനം. അജ്മാൻ റൂളേഴ്സ് കോർട്ട് ചെയർമാൻ ഡോ. ഷെയ്ഖ് മാജിദ് ബിൻ സഈദ് ബിൻ റാഷിദ് അൽ നുഐമി, ഷെയ്ഖ് അബ്ദുല്ല ബിൻ മാജിദ് ബിൻ സഇൗദ് ബിൻ റാഷിദ് അൽ നുഎെമി, സ്കൂൾ ചെയർമാൻ നൌഫൽ അഹ്മദ്, സിദ്ദീഖ് ലിയോടെക്, സാറ വാർഡ് ഹെൻഡ്രി, ഡോ.ഗഫൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സ്കൂളിന്റെ ലോഗോയും പുറത്തിറക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.