Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ സേവനം ഓണാഘോഷം വർണാഭം

sevanam അബുദാബിയിൽ എസ്‌എൻഡിപി യോഗം സേവനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി ∙ എസ്‌എൻഡിപി യോഗം സേവനത്തിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷം എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്നി പ്രീതി നടേശൻ ഉദ്‌ഘാടനം ചെയ്‌തു.

വർത്തമാനകാലത്ത് ഗുരുധർമം പിന്തുടർന്നാൽ ലോകത്തു നിലനിൽക്കുന്ന അശ്ശാന്തി ഇല്ലാതാകുമെന്നും അതിനായി മതങ്ങൾക്കതീതമായി ഒന്നിക്കണമെന്നും പറഞ്ഞു. ഗുരുവചനങ്ങൾ ഉൾക്കൊള്ളുന്ന പുസ്‌തകത്തിന്റെ പതിപ്പ് അബ്‌ദുല്ല ഫറൂക്കിനു കൈമാറി. ദുബായ് വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ജാസിം ഈസാ അൽ ബലൂഷിയെക്കുറിച്ചു തയാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സേവനം യുഎഇ ചെയർമാൻ എം.കെ.രാജൻ അധ്യക്ഷത വഹിച്ചു.

അബുദാബി യൂണിയൻ ചെയർമാൻ വിജയൻ, കൺവീനർ മോഹനൻ, യുഎഇ കെഎംസിസി ട്രഷറർ അബ്‌ദുല്ല ഫറൂക്കി, മുരളീധരൻ, അബുദാബി കേരളസമാജം പ്രസിഡന്റ് യേശുശീലൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പത്മനാഭൻ, മാധ്യമപ്രവർത്തകൻ ടി.പി.ഗംഗാധരൻ, സേവനം സ്‌ഥാപക സെക്രട്ടറി വാചസ്‌പതി, സേവനം യുഎഇ കൺവീനർ എസ്.പ്രസാദ്, ജമിനി ബാബു, ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അബ്‌ദുല്ല ഫറൂക്കി, മുരളീധരൻ, ജമിനി ബാബു, യേശുശീലൻ, ഹരീന്ദ്രൻ, ടി.പി.ഗംഗാധരൻ, കുമാർ എന്നിവരെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഓണസദ്യയിൽ നാലായിരത്തിലേറെ പേർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.