Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ഷെൽസ് വിമാനത്താവളം: സഹായവുമായി അബുദാബി

airport

അബുദാബി ∙ യുഎഇയിലെ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ലോക സന്ദർശകരുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ സെയ്ഷെൽസ് രാജ്യാന്തര വിമാനത്താവളം അബുദാബി എയർപോർട്ട് കമ്പനി വികസിപ്പിക്കുന്നു. അബുദാബി എയർപോർട്ട് കമ്പനി ചെയർമാൻ അലി മാജെദ് അൽ മൻസൂരിയും സീഷെൽസ് വിദേശകാര്യ ഗതാഗത വകുപ്പ് മന്ത്രി ജോയൽ മോർഗനും തമ്മിൽ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

അബുദാബി സർക്കാരും സെയ്ഷെൽസ് സർക്കാരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുദൃഢമാക്കാൻ കഴിയുന്നതാണ് മഹെ ദ്വീപിലെ സീഷെൽസ് രാജ്യാന്തര വിമാനത്താവള വികസനം. സന്ദർശകരുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും മുൻനിർത്തിയുള്ള വികസനമാണ് നടത്തുകയെന്നു മൻസൂരി അറിയിച്ചു.. മികച്ച നിലവാരത്തോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും പ്രമുഖ വിമാനത്താവളങ്ങളിലൊന്നായി സെയ്ഷെൽസ് വിമാനത്താവളത്തെ മാറ്റിയെടുക്കുകയാണു ലക്ഷ്യം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.