Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസ മികവ്: ഷെയ്‌ഖ് മുഹമ്മദ്

ദുബായ് ∙ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കൈവരിച്ച മികവുകളാണ് യുഎഇയുടെ തുടർച്ചയായ വികസനത്തിന്റെ അടിത്തറയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വികസന മുന്നേറ്റത്തിനുള്ള അനുകൂല സാഹചര്യമൊരുക്കാൻ വിദ്യാഭ്യാസ മികവിലൂടെ കഴിയും. പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിഭാവനം ചെയ്‌ത വികസന നയമാണ് ഇതിനവസരമൊരുക്കിയതെന്നും ഖുദ്‌വ ടീച്ചേഴ്‌സ് ഫോറത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസരംഗത്തെ നിക്ഷേപമാണ് ഏറ്റവും സുരക്ഷിതം. എണ്ണയുടെ കാലഘട്ടത്തിനുശേഷമുള്ള സാഹചര്യം അനുകൂലമാക്കാൻ വൈജ്‌ഞാനിക മികവുകൾ ആവശ്യമാണ്. ഇതിനു മികച്ച അധ്യാപകർ കൂടുതലായി വേണം. രാജ്യത്തിന്റെ വർത്തമാനവും ഭാവിയും മികവുറ്റതാക്കുന്നതിൽ അവർ നിർണായക പങ്കു വഹിക്കുന്നു.

ശാസ്‌ത്ര– സാങ്കേതിക രംഗങ്ങളിലെ മികവുകൊണ്ടു മാത്രം വികസനമുന്നേറ്റം പൂർണമാകില്ല. മൂല്യങ്ങൾ ഉൾക്കൊണ്ടുള്ള വികസനം മാത്രമാണു നിലനിൽക്കുകയെന്നു ചരിത്രം കാട്ടിത്തരുന്നു. മേഖലയിലെ ഇപ്പോഴത്തെ മാറ്റങ്ങൾ വിദ്യാഭ്യാസത്തിന്റെ പ്രസക്‌തി ബോധ്യപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.