Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ സുസ്‌ഥിരതയ്‌ക്ക് വിദ്യാഭ്യാസ മൂല്യങ്ങൾ നിർണായകം: ഷെയ്‌ഖ ജവാഹർ

sheikh ഷെയ്‌ഖ ജവാഹർ അൽ ഖാസിമിയുടെ എക്‌സിക്യൂട്ടീവ് ഓഫിസ് യുഎഇയിലെ അമേരിക്കൻ സ്‌ഥാനപതി ബാർബറ എ.ലീഫ് സന്ദർശിച്ചപ്പോൾ.

ഷാർജ ∙ രാജ്യത്തിന്റെ സുസ്‌ഥിരതയ്‌ക്കു സാംസ്‌കാരിക, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നു ഷാർജ ഭരണാധികാരിയുടെ പത്നിയും ഫാമിലി അഫയേഴ്‌സ് സുപ്രീം കൗൺസിൽ ചെയർപഴ്‌സനുമായ ഷെയ്‌ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

യുഎഇയിലെ അമേരിക്കൻ സ്‌ഥാനപതി ബാർബറ എ.ലീഫുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു അവർ. രാജ്യം, വിശ്വാസം, വിഭാഗം എന്നിവ നോക്കാതെ മതേതരത്വത്തിനും മാനുഷികമൂല്യങ്ങൾക്കുമാണു ലോകം പ്രാധാന്യം നൽകേണ്ടതെന്നും അവർ പറഞ്ഞു. യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം ബാർബറ എ.ലീഫ് വിശദീകരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.