Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മൂസ് ഇൻ വണ്ടർലാൻഡ് മികച്ച ചിത്രം

അബുദാബി ∙ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ചിന്ത രവി സ്‌മാരക ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ അമ്മൂസ് ഇൻ വണ്ടർലാൻഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം, ഫോർബിഡൻ എന്നിവയാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം പങ്കുവച്ചത്. അമ്മൂസ് ഇൻ വണ്ടർലാൻഡ് സംവിധാനം ചെയ്‌ത സനൽ തൊണ്ടിൽ മികച്ച സംവിധായകനായി.

ഭരതന്റെ സംശയങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടനും വേക്കിങ് അപ്പ് എന്ന ചിത്രത്തിലെ ശ്രീലക്ഷ്‌മി റംഷി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. അമ്മൂസ് ഇൻ വണ്ടർലാൻഡിലെ അഞ്‌ജന സുബ്രഹ്‌മണ്യനാണ് മികച്ച ബാലതാരം. റിൻജു രവീന്ദ്രൻ -ഗേജ് (പശ്‌ചാത്തല സംഗീതം), ബബിലേഷ് -ഫോർബിഡൻ (എഡിറ്റിങ്), മാർവിൻ ജോർജ് -ഹംഗർ (ഛായാഗ്രഹണം), യാസിൻ -ഗേജ് (തിരക്കഥ) എന്നിവയ്‌ക്കുള്ള അവാർഡുകൾക്കും അർഹരായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.