Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിപ്പിനൊരുങ്ങി ‘സ്‌മാർട്’ ഷാർജ

ദുബായ്∙ കൂടുതൽ മേഖലകളിലേക്ക് ‘സ്‌മാർട്’ മുന്നേറ്റത്തിന് ഷാർജ തയാറെടുക്കുന്നു. കൂടുതൽ സർക്കാർ സ്‌ഥാപനങ്ങൾ ഡിജിറ്റൽ ശൃംഖലയുടെ ഭാഗമാകും. ഷാർജ ഡിപ്പാർട്‌മെന്റ് ഓഫ് ഇ ഗവൺമെന്റ് (ഡിഇജി) ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവാരാചരണമായ ജൈറ്റക്‌സിൽ പുതിയ പദ്ധതികളുടെ വേഗവും സാധ്യതകളും പരിചയപ്പെടുത്തും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നാളെ മുതൽ 20 വരെയാണ് ജൈറ്റക്‌സ്.

ഷാർജയിലെ 35 സർക്കാർ സ്‌ഥാപനങ്ങൾ സ്‌മാർട് ശൃംഖലയുടെ ഭാഗമാകും. നടപടികൾ കൂടുതൽ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ ഇതു സഹായകമാകും. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾക്കായി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യം പരമാവധി ഒഴിവാക്കും. ഡിജിറ്റൽ സേവനങ്ങൾക്കായി കൂടുതൽ ആപ്പുകൾ തുടങ്ങിയതായി ഡിഇജി ഡയറക്‌ടർ ജനറൽ ഷെയ്‌ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നു. നിലവിലുള്ള സംവിധാനങ്ങൾ പരിഷ്‌കരിക്കുകയും ചെയ്യും. എല്ലാ സർക്കാർ വകുപ്പുകളെയും ഏകീകൃത സംവിധാനത്തിനു കീഴിലാക്കും. ഈവർഷം കൂടുതൽ പദ്ധതികൾക്കു തുടക്കമിടാനും ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്‌ഞാനത്തിനുമുള്ള ഷാർജ ലാൻഡ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നും പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.