Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാക്‌സികളിൽ സ്‌മാർട് വൈഫൈ സംവിധാനമൊരുക്കി ട്രാൻസ് അബുദാബി

wifi

അബുദാബി ∙ ടാക്‌സികളിൽ ട്രാൻസ് അബുദാബി സൗജന്യമായി സ്‌മാർട് വൈഫൈ സംവിധാനം നടപ്പാക്കുന്നു. ബ്ലൂ ഗ്രീനും ഇത്തിസലാത്തും സംയുക്‌ത പങ്കാളിത്തത്തോടെയാണു ലോകത്തിൽത്തന്നെ ആദ്യമായ് ടെലിമാറ്റിക്‌സ് സ്‌മാർട് വൈഫൈ നടപ്പാക്കുന്നത്. 2017 മധ്യത്തോടെ അബുദാബിയിലെ എല്ലാ ടാക്‌സികളിലും പദ്ധതി പൂർത്തിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത്തിസലാത്ത്-ടെലിമാറ്റിക്‌സ് അഞ്ചുവർഷത്തെ പങ്കാളിത്ത കരാറുകളിൽ ജൈറ്റെക്‌സിലാണ് ഒപ്പുവച്ചത്.

യാത്രക്കാർക്കു ടാക്‌സികളിൽ യാത്രാസമയത്തു സൗജന്യമായി വൈഫൈ സേവനം ആസ്വദിക്കാം. ജൈറ്റെക്‌സ് ടെക്‌നോളജിയിൽ ഇത്തിസലാത്ത് ജനറൽ മാനേജർ ജമാൽ അൽ നുഐമിയും ടെലിമാറ്റിക്‌സ് വൈസ് ചെയർമാൻ എസ്സാം അൽ മസ്രൂയിയും തമ്മിലാണ് അഞ്ചുവർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.