Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തത്സമയ ശസ്ത്രക്രിയാ ശിൽപശാല 21, 22 തീയതികളിൽ ദുബായിൽ

sunrise-hospital കൊച്ചി സൺറൈസ് ആശുപത്രിയും ദുബായ് ഇന്റർനാഷനൽ മോഡേൺ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന തത്സമയ ശസ്ത്രക്രിയാ ശിൽപശാല സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ഡോക്ടർമാരായ ആൽഫി പുതിയിടം, രോഹിത് കുമാർ, കിഷൻ പക്കൽ, സുഷും ശർമ എന്നിവർ.

ദുബായ് ∙ താക്കോൽദ്വാര ശസ്ത്രക്രിയയുടെ നൂതനരീതികൾ അവതരിപ്പിച്ചു തത്സമയ ശസ്ത്രക്രിയാ ശിൽപശാല നടത്തുന്നു. കൊച്ചിയിലെ സൺറൈസ് ആശുപത്രിയും ദുബായ് ഇന്റർനാഷനൽ മോഡേൺ ആശുപത്രിയും ചേർന്നാണു സംഘടിപ്പിക്കുന്നത്. 21, 22 തീയതികളിൽ നടക്കുന്ന തത്സമയ ശസ്ത്രക്രിയാ ശിൽപശാല ദുബായ് റാഷിദ് ആശുപത്രി മെഡിക്കൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നിന്നു വീക്ഷിക്കാവുന്ന രീതിയിലാണു സജ്ജീകരിച്ചിരിക്കുന്നത്. ആയിരത്തിലേറെ ഡോക്ടർമാർ പങ്കെടുക്കും.

ഗൈനക്കോളജി, ജനറൽ സർജറി, കാൻസർ സർജറി, യൂറോളജി, ബിറിയാട്രിക്, ജിഐ സർജറി വിഭാഗങ്ങളിലെ അത്യാധുനിക ശസ്ത്രക്രിയാ രീതികളാണു ശിൽപശാലയിലൂടെ കാണാനാവുക. സൺറൈസ് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ നേതൃത്വം നൽകും. ഡോ. ആർ.പദ്മകുമാറിന്റെ നേതൃത്വത്തിലാണു സർജിക്കൽ ഗ്യാസ്ട്രാ സ്കോപി, ലാപ്രോസ്കോപി നടക്കുക. ഡോക്ടർമാരായ കിഷൻ പക്കൽ, രോഹിത് കുമാർ, ആൽഫി പുതിയിടം, സുഷും ശർമ, പ്രീതി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.