Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–യുഎഇ ബന്ധം കരുത്താർജിക്കുന്നു

shake-muhammed-al-nahyan

ദുബായ്∙ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഇന്ത്യ–യുഎഇ സൗഹൃദത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ്. നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യയുടെ നയങ്ങൾ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണവുമാണ് ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയും യുഎഇയും തമ്മിൽ നിർണായകമായ ഒട്ടേറെ കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധത്തിന്റെ പ്രതിഫലനമായി ഷെയ്ഖ് മുഹമ്മദ് അന്നു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും സന്ദർശിച്ചു.

ഇന്ത്യയും യുഎഇയും തമ്മിൽ 27500 കോടി ദിർഹത്തിന്റെ അടിസ്ഥാന സൗകര്യനിക്ഷേപ ഫണ്ടും ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിർണായകമായ വഴിത്തിരിവാണുണ്ടാക്കിയത്. 34 വർഷത്തിനുശേഷമായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചത്.

tweet

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി തുടങ്ങിയവരും യുഎഇ സന്ദർശിച്ചിരുന്നു. മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് പിന്നീട് യുഎഇയിൽനിന്ന് ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള കരുത്താർന്ന ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണു ഷെയ്ഖ് മുഹമ്മ്ദ് റിപ്പബ്ലിക് ദിനാഘോഷവേളയിലെ സന്ദർശനമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ അതിഥിയാകുന്നതിനെ യുഎഇയിലെ പ്രവാസി സമൂഹം സഹർഷം സ്വാഗതം ചെയ്തു. ചരിത്രപരമായ ബന്ധത്തിന്റെ അരക്കെട്ടുറപ്പിക്കലാണിതെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.