Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ സൂപ്പർമാർക്കറ്റ് അടപ്പിച്ചു

ഉമ്മുൽഖുവൈൻ ∙ സ്‌കൂൾ വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ സൂപ്പർമാർക്കറ്റ് അധികൃതർ അടപ്പിച്ചു. മുനിസിപ്പാലിറ്റി ഉദ്യോഗസ്‌ഥർ നടത്തിയ റെയ്‌ഡിൽ ഇന്ത്യൻ നിർമിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.

സ്‌കൂൾ അധികൃതരിൽ നിന്നു ലഭിച്ച പരാതിയെ തുടർന്നാണു റെയ്‌ഡ് നടത്തിയതെന്ന് മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ–പരിസ്‌ഥിതി വിഭാഗം മേധാവി ഗാനിം അലി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കും. രക്ഷിതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.