Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീന്തൽ ലോക കപ്പിന് ദുബായിൽ ഇന്നു തുടക്കം

swimming-world-cup ഗാസി അൽ മദനി, യുഎഇ സ്വിമ്മിങ് അസോസിയേഷൻ പ്രസിഡന്റ് അഹമ്മദ് അൽ ഫലാസി, ഡോ. ജൂലിയോ സീസർ മഗലിയോൺ, ചഡ് ലി ക്ലോസ്, കാറ്റിങ്ക ഹൊസുസു, മുഹമ്മദ് അൽ മഹീരി, അബ്‌ദുല്ല അൽ വഹെബി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ

ദുബായ് ∙ രാജ്യാന്തര നീന്തൽ താരങ്ങൾ പങ്കെടുക്കുന്ന ഫിന എയർവീവ് നീന്തൽ ലോക കപ്പ് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇന്നും നാളെയും നടക്കും. 33 രാജ്യങ്ങളിൽ നിന്ന് 72 വനിതകളടക്കം 216 താരങ്ങൾ മാറ്റുരയ്‌ക്കും.

യുഎഇക്കാരായ 14 വയസ്സുകാർക്കും മൽസരിക്കാൻ അവസരമുണ്ട്. 20 ലക്ഷം ഡോളറാണ് സമ്മാനത്തുക. മൽസരം എല്ലാ ദിവസവും രാവിലെ 10ന് ആരംഭിക്കും. ഫൈനലുകൾ വൈകിട്ട് ആറരയ്‌ക്കാണ്. ഇതോടൊപ്പം കുട്ടികളുടെ ഫൺ ഫെസ്‌റ്റിവലും വൈകിട്ട് നാലര മുതൽ അഞ്ചര വരെ നടക്കും. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം.

ഒളിംപിക്‌സിലും ലോക ചാംപ്യൻഷിപ്പുകളിലും ജേതാക്കളായ ദക്ഷിണാഫ്രിക്കയുടെ ചഡ് ലി ക്ലോസ്, ഹംഗറിയുടെ കാറ്റിങ്ക ഹൊസുസു, ജമൈക്കയുടെ ആലിയ അറ്റ്‌കിൻസൺ, റഷ്യയുടെ വ്‌ളാദിമിർ മൊറോസോവ് എന്നിവരടക്കം ഒട്ടേറെ പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്ന് ഫിന പ്രസിഡന്റ് ഡോ.ജൂലിയോ സീസർ മഗലിയോൺ പറഞ്ഞു. ഇത് ആറാം തവണയാണ് ദുബായ് ലോക നീന്തൽ ചാംപ്യൻഷിപ്പിന് വേദിയൊരുക്കുന്നത്.

ദുബായ് സ്‌പോർട്‌സ് കൗൺസിൽ സ്‌പോർട്‌സ് ടൂറിസം മാനേജർ ഗാസി അൽ മദനി, ചഡ് ലി ക്ലോസ്?, കാറ്റിങ്ക ഹൊസുസു, യുഎഇ സ്വിമ്മിങ് അസോസിയേഷൻ പ്രസിഡന്റ് അഹമ്മദ് അൽ ഫലാസി, യുഎഇ സ്വിമ്മിങ് ഫെഡറേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അൽ മഹീരി, അബ്‌ദുല്ല അൽ വഹെബി എന്നിവരും പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.