Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിൽ നിന്ന് 1.92 ലക്ഷം ദിർഹത്തിന്റെ കവർച്ച: അന്വേഷണം ഊർജിതം

car-glass-broken1 പണം മോഷണം നടന്ന കാറിൽ പൊലീസ് പരിശോധന നടത്തുന്നു

ദുബായ് ​∙ ജുമൈറ ലേക്ക് ടവറിനു സമീപം മലയാളിയുടെ കാറിന്റെ ചില്ലു തകർത്ത് 1.92 ലക്ഷം ദിർഹം (ഏകദേശം 34 ലക്ഷം രൂപ) കവർന്ന സംഭവത്തിൽ ദുബായ് പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം തുടരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി മോഹൻദാസിന്റെ ലംബർഗ് വേൾഡ് ബിൽഡിങ് മെറ്റീരിയൽ കമ്പനിയുടെ പണമാണു കവർന്നത്. കമ്പനിയിൽ മെസഞ്ചറായ കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറിൽ നിന്നാണു പണം കൊള്ളയടിച്ചത്.

car-glass-broken4

ഉച്ചയ്ക്ക് 12.45ന് അജ്മാനിലെ കമ്പനി അക്കൗണ്ടിൽനിന്നു രണ്ടര ലക്ഷം ദിർഹം പിൻവലിച്ച ശേഷം 59,900 ദിർഹം മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിച്ചു. ബാക്കി പണമടങ്ങിയ ബാഗ് കാറിൽ വച്ചു ദുബായ് ജുമൈറ ലേക്ക് ടവറിനടുത്തെ ഹോട്ടലിനരികിൽ പാർക്ക് ചെയ്ത ശേഷം ഒരു സ്ഥാപനത്തിൽനിന്നു കമ്പനിയുടെ ചെക്ക് വാങ്ങി 10 മിനിറ്റിനകം തിരിച്ചെത്തിയപ്പോൾ ഡ്രൈവറുടെ വശത്തെ ചില്ല് പൊട്ടിച്ച് പണം അപഹരിച്ചതായി കണ്ടെത്തുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസും ഫൊറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു. ബാങ്കിൽ നിന്നു പിന്തുടർന്നുവന്ന സംഘമായിരിക്കും പണം കവർച്ച നടത്തിയതെന്നു സംശയിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.