Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിങ്ക് പിങ്ക് പ്രചാരണത്തിന് തുടക്കം

ദുബായ് ∙ സ്തനാർബുദത്തിനെതിരെയുള്ള ബോധവൽക്കരണവുമായി ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തിങ്ക് പിങ്ക് ക്യാംപെയ്ൻ ആരംഭിച്ചു. മം ഐ നീഡ് യു (‘Mom I Need You’) എന്ന പ്രമേയത്തിലാണ് ഈ കൊല്ലം പ്രചാരണം നടത്തുന്നത്. 40 വയസ്സിനു താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദം വർധിക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന് അധികൃതർ പറഞ്ഞു.

ജോയ് ആലുക്കാസ് ഗ്രൂപ്പ് 2011ൽ ആണ് ക്യാംപെയ്ൻ ആരംഭിച്ചത്. യുഎഇയിൽ സ്തനാർബുദം മൂലമുള്ള മരണത്തിൽ പത്തുശതമാനം കുറവുണ്ടായിട്ടുണ്ട്. കൂടാതെ, വൈകി പരിശോധിച്ചു രോഗം കണ്ടെത്തുന്നവരുടെ എണ്ണം 64%ൽ നിന്നു 16 ആയി കുറഞ്ഞിട്ടുമുണ്ട്. ചെറുപ്പക്കാരിൽ രോഗം വർധിക്കുന്നെന്നു കണ്ടുകൊണ്ടാണ് മം ഐ നീഡ് യു ക്യാംപെയ്ൻ ആരംഭിച്ചത്. 2011ൽ പിങ്ക് പ്ലെഡ്ജ് ക്യാംപെയ്ൻ ആരംഭിച്ചപ്പോൾ പതിനൊന്നു രാജ്യങ്ങളിലെ ശൃംഖലകളിൽനിന്നും ഒരുകോടിയോളമുള്ള ഉപഭോക്താക്കളുടെ പിന്തുണയിൽനിന്നുമാണ് ശക്തി ലഭിച്ചതെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസ് പറഞ്ഞു. യുഎഇയിലെ ആരോഗ്യരംഗത്തെ സംഘടനകളും വിദഗ്ധരും ക്യാംപെയ്നു മികച്ച പിന്തുണയാണു നൽകുന്നതെന്ന് അവർ പറഞ്ഞു.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ പിന്തുണയോടെ ആരംഭിച്ച ക്യാംപെയ്നുമായി ആരോഗ്യരംഗത്തെ നാൽപതിലേറെ സംഘടനകളാണു സഹകരിച്ചത്. നാൽപതിനായിരത്തിലേറെപ്പേർക്കാണു പ്രചാരണം പ്രയോജനം ചെയ്തത്. നേരത്തേയുള്ള രോഗനിർണയം സ്ത്രീകളുടെ ജീവൻ രക്ഷിക്കുമെന്നു മാത്രമല്ല, കുട്ടികളെയും രക്ഷിക്കുമെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയി ആലുക്കാസ് പറഞ്ഞു.

വൈകി രോഗനിർണയം നടത്തുന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ രോഗം ബാധിച്ച മാതാവിന്റെ മക്കളുടെ നഷ്ടത്തെക്കുറിച്ച് നമ്മൾ മറന്നുപോകുന്നു. മം ഐ നീഡ് യു എന്ന മാതാവിനോടുള്ള ഹൃദയപൂർവമുള്ള അപേക്ഷ മാതാവിന്റെ രോഗംമൂലമുള്ള പ്രശ്നങ്ങൾ ഒരു കുട്ടിക്കും വിഷമതകളുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണെന്നു ജോയി ആലുക്കാസ് പറഞ്ഞു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.