Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രീക്കിൽ ദ് ടവർ വരുന്നു, ബുർജ് ഖലീഫയെ തോൽപിക്കാൻ

DUBAI-TOWER/

ദുബായ് ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ ഉയരത്തിൽ ‘തോൽപിക്കാൻ’ ലക്ഷ്യമിട്ടുള്ള ‘ദ് ടവർ’ ദുബായിൽ നിർമാണം തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ക്രീക്ക് ഹാർബറിൽ പൈലിങ് സ്വിച് ഓൺ നിർവഹിച്ചു. 2020ലെ ദുബായ് വേൾഡ് എക്സ്പോയ്ക്കു മുൻപു തുറന്നുകൊടുക്കാവുന്ന തരത്തിൽ മൂന്നര വർഷംകൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം.

സ്തംഭ മാതൃകയിലുള്ള ടവറിന്റെ മുകളിൽനിന്നു വലയുടെ മാതൃകയിൽ ഉരുക്കു കമ്പികൾ താഴേക്കു ഘടിപ്പിച്ചിരിക്കുന്ന രീതിയിലുള്ള രൂപകൽപന  പ്രശസ്ത ശിൽപി സാന്റിയാഗോ കലാവട്രയുടേതാണ്. ഹരിത സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കെട്ടിടത്തിനകത്തു വൻമരങ്ങളും കൃത്രിമവനവും തയാറാക്കും. ബുർജ് ഖലീഫ നിർമിച്ച എമാർ പ്രോപ്പർട്ടീസാണു പുതിയ പദ്ധതിക്കു പിന്നിലും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.