Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാം പാത മുറിച്ചുകടക്കാൻ അടുത്തമാസം മുതൽ കൂടുതൽ സൗകര്യങ്ങൾ

by സ്വന്തം ലേഖകൻ
Al safough tram -JUNCTIONS-LEFT TURN.dgn (P)

ദുബായ്∙ ദുബായ് ട്രാം പാത മുറിച്ചുകടക്കാൻ ആർടിഎ അടുത്തമാസം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. ട്രാം പാതയോടനുബന്ധിച്ച രണ്ട് ലെഫ്‌റ്റ് ടേണുകളും രണ്ടു യൂടേണുകളും ഉടൻ തുറക്കുമെന്ന് ആർടിഎ അറിയിച്ചു. ജെബിആർ ഒന്ന്, രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള ലെഫ്‌റ്റ്, യൂടേണുകളാണ് തുറക്കുക.

അൽ സുഫൂഹ് –അൽ ഗർബി സ്‌ട്രീറ്റുകൾക്കിടയിലാണ് ലെഫ്‌റ്റ്, യൂടേണുകൾ. ട്രാം റോഡ് സുരക്ഷ ഉറപ്പുവരുത്താൻ വിദഗ്‌ധരടങ്ങുന്ന പ്രത്യേക കമ്മിറ്റിക്ക് ആർടിഎ രൂപം നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കാവശ്യമായ മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ അന്താരാഷ്‌ട്ര തലത്തിലുള്ള കൺസൽറ്റന്റിനെയും നിയമിച്ചിട്ടുണ്ട്. 2020ഓടെ ദുബായ് ട്രാമുമായി ബന്ധപ്പെട്ട അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യം.

Your Rating: