Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം കോൺസുലേറ്റ് ഉദ്‌ഘാടനം നാളെ

uae-india

ദുബായ് ∙ തിരുവനന്തപുരം മണക്കാട്ട് യുഎഇ കോൺസുലേറ്റ് നാളെ പ്രവർത്തനമാരംഭിക്കും. വൈകിട്ടു നാലിനു നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിൽ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, യുഎഇ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ റെയ്‌സി, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുക്കും. ജമാൽ ഹുസൈൻ അൽ സാബിയാണു പ്രഥമ കോൺസൽ ജനറൽ. ഡൽഹിയിലെഎംബസിയും മുംബൈ കോൺസുലേറ്റും കഴിഞ്ഞാൽ ഇന്ത്യയിൽ യുഎഇയുടെ മൂന്നാമത്തെ നയതന്ത്രകാര്യാലയമാണിത്. കേരളത്തിൽ കോൺസുലേറ്റ് തുറക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ; ആദ്യ ഗൾഫ് രാജ്യവും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.