Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ–ചൈന സഹകരണം കാർഷിക മേഖലയിലും

ദുബായ് ∙ കാർഷിക–പാരിസ്‌ഥിതിക മേഖലകളിൽ യുഎഇയും ചൈനയും സഹകരിക്കുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാർഷികോൽപാദനം കൂട്ടുകയും ഹരിതമേഖലകൾ വ്യാപിപ്പിക്കുകയും ചെയ്യാൻ പദ്ധതികൾ ആവിഷ്‌കരിക്കും.

ഇതുസംബന്ധിച്ച ചർച്ചകൾക്കായി ചൈനീസ് കൃഷിമന്ത്രി ഹാൻ ചാങ് ഫു യുഎഇയിൽ സന്ദർശനം നടത്തി. യുഎഇയിലെ കാലാവസ്‌ഥാ–പരിസ്‌ഥിതികാര്യ മന്ത്രി ഡോ. താനി അൽ സിയൂദിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. കാർഷിക മേഖലയിൽ യുഎഇ നടത്തുന്ന മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഈന്തപ്പന കൃഷിയിൽ ലോകത്തു മുൻനിരയിലുള്ള പത്തു രാജ്യങ്ങളിലൊന്നാണ് യുഎഇ. കാർഷിക മേഖലയിൽ ഈന്തപ്പന കൃഷിക്കാണ് ഒന്നാംസ്‌ഥാനം. കാർഷികരംഗത്തു കൂടുതൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്. പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥ തുടങ്ങിയ മേഖലകളിലും യുഎഇയുമായി സഹകരിക്കാനുള്ള സന്നദ്ധത ചൈനീസ് സംഘം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.