Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂണിയൻ മ്യൂസിയം ദേശീയദിനത്തിൽ തുറക്കും

museam യൂണിയൻ മ്യൂസിയം

ദുബായ് ∙ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന യൂണിയൻ മ്യൂസിയം ദേശീയദിനമായ ഡിസംബർ രണ്ടിനു രാഷ്‌ട്രത്തിനു സമർപ്പിക്കുമെന്നു യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പ്രഖ്യാപിച്ചു.

യുഎഇ രൂപീകരണത്തിനു സാക്ഷ്യംവഹിച്ച അൽ ദിയാഫ പാലസാണ് മ്യൂസിയമാക്കിയത്. യുഎഇ രൂപവൽക്കരണത്തോടനുബന്ധിച്ചുള്ള ചരിത്രരേഖ 1971 ഡിസംബർ രണ്ടിന്‌ ഒപ്പുവച്ചത് യൂണിയൻ ഹൗസിലാണ്. യുഎഇ നേതാക്കളുടെ വിവരങ്ങളും രാജ്യത്തിന്റെ ചരിത്രവും മ്യൂസിയത്തിലുണ്ടാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.