Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ലയിച്ച് ഒരു സർവകലാശാലയാക്കുന്നു

അബുദാബി∙ അബുദാബിയിലെ മൂന്ന് പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ലയിപ്പിച്ച് ഒരു സർവകലാശാലയുടെ കീഴിലാക്കാൻ തീരുമാനമായി. തലസ്‌ഥാനത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ മസ്‌ദാർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്‌നോക്) പെട്രോളിയം ഇൻസ്‌റ്റിറ്റ്യൂട്ട്, ഖലീഫാ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ ലയനത്തിനാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ നടന്ന അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയത്.

പുതിയ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തന ചട്ടക്കൂടും ഭരണ നിർവഹണ കാര്യങ്ങളും തയാറാക്കുന്നതിനുള്ള നിർദേശങ്ങളും പുറപ്പെടുവിച്ചു. തലസ്‌ഥാനത്തെ രണ്ട് ഓഫ്‌ഷോർ ഓയിൽ കമ്പനികൾ ഒന്നിപ്പിക്കാൻ ഈ മാസം ആദ്യമെടുത്ത തീരുമാനത്തിനു പിന്നാലെയാണിത്. അബുദാബി നാഷനൽ ഓയിൽ കമ്പനി ഗ്രൂപ്പിലെ ഓഫ്‌ഷോർ കമ്പനികളായ മറൈൻ ഓപ്പറേറ്റിങ് കമ്പനിയും (അഡ്‌മ-ഓപ്‌കോ) സാകൂം ഡവലപ്‌മെന്റ് കമ്പനിയും (സാഡ്‌കോ) ഈ മാസം ആദ്യത്തിലാണ് ഔദ്യോഗികമായി ലയിപ്പിച്ചത്.

അബുദാബി സമുദ്രാതിർത്തിയിൽ നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കുന്ന രണ്ട് കമ്പനികളായിരുന്നു അഡ്‌മ-ഓപ്കോയും സാഡ്‌കോയും. അഡ്‌നോക് ഗ്രൂപ്പിലെ ഈ ഓഫ്‌ഷോർ കമ്പനികൾ ഒന്നായതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള ചെലവ് ചുരുക്കൽ നടപടികളും മാനേജ്‌മെന്റ് ആരംഭിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.