Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗതനിയമലംഘനം: യുഎഇയിൽ ആദ്യ സന്ദർശനത്തിനെത്തിയ യുഎസ് പൗരന് 19,800 ദിർഹം പിഴ

traffic-signal

അബുദാബി∙ യുഎഇയിൽ ആദ്യമായി സന്ദർശനത്തിനെത്തിയ യുഎസ് പൗരൻ 24 മണിക്കൂറിനകം കുടുങ്ങിയത് വേഗപരിധി ലംഘിച്ചതിനുള്ള 24 നിയമലംഘനങ്ങളിൽ; പിഴ 19,800 ദിർഹം (ഏകദേശം 3.57 ലക്ഷം രൂപ). ഇതിൽ 22 നിയമലംഘനങ്ങളും 46 മിനിറ്റിനുള്ളിലായിരുന്നു. യുഎസിലെ ടെക്‌സസിൽ നിന്നു ബിസിനസ് ആവശ്യാർഥമാണു ജൊനാഥൻ ബെൽ യുഎഇയിലെത്തിയത്.

കഴിഞ്ഞ മാസം 24നു വാടകയ്ക്കെടുത്ത മെഴ്‌സിഡീസ് ബെൻസിൽ ദുബായ്-അൽഐൻ റോഡിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു നിയമ ലംഘനപരമ്പര. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധി ഉള്ള മേഖലയിലായിരുന്നു 22 നിയമലംഘനങ്ങളും. 120 കിലോമീറ്റർ വേഗപരിധിയുള്ളിടത്ത് 130– 150 കിലോമീറ്റർ ആയിരുന്നു വേഗം. ദുബായ് ഔദ് മേത്ത റോഡിൽ 8.19നായിരുന്നു ആദ്യ നിയമലംഘനം; അവസാന നിയമ ലംഘനം രാത്രി 10.32നും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.