Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമലത്തുറ സോഷ്യൽ വെൽഫെയർ അസോസിയേഷൻ വാർഷികം

അജ്മാൻ ​∙ അടിമലത്തുറ നിവാസികളുടെ യുഎഇ പ്രവാസി കൂട്ടായ്മയായ അടിമലത്തുറ സോഷ്യൽ വെൽഫെയർ അസോസിയേഷൻ (അസ്‌വ) രണ്ടാം വാർഷികവും ഫാത്തിമ മാതാവിന്റെ തിരുനാൾ പ്രാർഥനാ സംഗമവും നടത്തി. ​ഫുട്ബോൾ മത്സരം, സ്നേഹവിരുന്ന്, 20 വർഷം പ്രവാസ ജീവിതം നയിച്ചവരെ ആദരിക്കൽ, പൊതുസമ്മേളനം എന്നിവയുമുണ്ടായിരുന്നു.

​എ.വിക്ടർ ഉദ്ഘാടനം ചെയ്തു. വൈ.രാജു അധ്യക്ഷനായിരുന്നു. അടിമലത്തുറ ഡി.ക്രിസ്തുദാസ്, ജെ.സി.മാർട്ടിൻ, എസ്.സാജൻ, മാർട്ടിൻ തോബിയാസ്, സെൽവരാജ്, ക്ലമന്റ്, പി.ശിലുഖയ്യൻ, വി.യേശുദാസ്, പി.ബർഗ്‌മാൻസ് എന്നിവർ പ്രസംഗിച്ചു. ഫുട്ബോൾ മത്സര വിജയികൾക്കു ട്രോഫികൾ സമ്മാനിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.