Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബി മലയാളി സമാജം വിദ്യാരംഭം

vidyarambham-uae അബുദാബി മലയാളി സമാജത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ വിജയ മോഹന്റെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭത്തിൽ നിന്ന്.

അബുദാബി ∙ അബുദാബി മലയാളി സമാജത്തിൽ നടന്ന വിദ്യാരംഭത്തിൽ 25 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനായ വിജയ മോഹന്റെ നേതൃത്വത്തിലായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ്. മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ, ചീഫ് കോഓർഡിനേറ്റർ എ. എം. അൻസാർ, വിജയരാഘവൻ, അബ്‌ദുൽ കാദർ തിരുവത്ര, വനിതാവിഭാഗം കൺവീനർ ലിജി ജോബീസ്, ജോയിന്റ് കൺവീനർ അപർണ സന്തോഷ് എന്നിവർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.