Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷരമെഴുതാം മനോരമയ്ക്കൊപ്പം

വിദ്യാരംഭം

ദുബായ് ∙ കുരുന്നുകൾക്ക് അക്ഷരാമൃതവുമായി മലയാള മനോരമ വിദ്യാരംഭം 11ന്. ആദ്യാക്ഷരങ്ങൾ തൊട്ടറിഞ്ഞ് അറിവിന്റെ ലോകത്തേക്കു പിച്ചവയ്‌ക്കാൻ ഇത്തവണയും അരങ്ങൊരുങ്ങുന്നത് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ. വിദ്യയുടെ പ്രകാശം പരക്കുന്ന സുകൃതസുപ്രഭാതത്തിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, ഡപ്യൂട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ, സാഹിത്യകാരനും മലയാള മനോരമ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം എന്നിവരാണു ഗുരുക്കന്മാരാകുക. രാവിലെ ആറിന് എഴുത്തിനിരുത്തൽ ആരംഭിക്കും. അഞ്ചരയ്‌ക്കു റിപ്പോർട്ട് ചെയ്യണം. ഫോൺ: 050 5784024.

ഇതു രണ്ടാം തവണയാണു ദുബായിൽ മനോരമ വിദ്യാരംഭത്തിനു വേദിയൊരുക്കുന്നത്. ഇന്ത്യയ്ക്കു വെളിയിൽ മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭ ചടങ്ങ് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞവർഷം ഏഴ്‌ എമിറേറ്റുകളിൽനിന്നായി 239 കുരുന്നുകളാണ്‌ അറിവിന്റെ ആദ്യാക്ഷരംകുറിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.