Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ ഗോൾഡ് 'ഡിലൈറ്റ്ഫുൾ ദീപാവലി' ക്യാംപെയ്ൻ നാളെ മുതൽ

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 'ഡിലൈറ്റ്ഫുൾ ദീപാവലി' ക്യാംപെയ്ൻ നാളെ ആരംഭിക്കും. ഏറ്റവും പുതിയ സ്വർണ, വജ്ര, രത്നാഭരണങ്ങളുടെ അപൂർവ ശേഖരമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഔട്ട്‌ലെറ്റുകളിൽ അവതരിപ്പിക്കുന്നത്. കൂടാതെ, സമ്മാന പദ്ധതികളുമുണ്ട്. 2,500 ദിർഹമിന്റെ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കു സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ സ്വർണനാണയം ലഭിക്കുന്നതിനൊപ്പം 500 സ്വർണനാണയങ്ങൾ വരെ നേടാനവസരമുണ്ടാകും.

കൂടാതെ 5,000 ദിർഹമിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കു രണ്ട് ഗ്രാമിന്റെ സ്വർണ നാണയം സൗജന്യമായി നേടാം. 3,000 ദിർഹമിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാമിന്റെ സ്വർണ നാണയം സൗജന്യമായി സ്വന്തമാക്കാനും അവസരമുണ്ടാകും. മൊത്തം തുകയുടെ 10 ശതമാനം നൽകി ആവശ്യാനുസരണമുള്ള സ്വർണാഭരണങ്ങൾ ബുക്ക് ചെയ്യുന്നതിലൂടെ ഗോൾഡ് റേറ്റ് പ്രൊട്ടക്​ഷൻ സൗകര്യം നേടാനും ഇക്കാലയളവിൽ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. 22 ക്യാരറ്റ് ഗോൾഡ് (ജിസിസി) എക്‌സ്‌ചേഞ്ചിൽ സീറോ ഡിഡക്​ഷൻ ഓഫർ നേടാനും സാധിക്കും.

ഈ ഓഫറുകൾ നവംബർ 5 വരെ മാത്രമായിരിക്കും ലഭ്യമാവുക. ഇതിനു പുറമെ ദിപാവലി സീസൺ ആഘോഷിക്കാൻ ഏറ്റവും പുതിയ സ്വർണ, വജ്ര, രത്നാഭരണങ്ങളുടെ അപൂർവശേഖരങ്ങളും വ്യത്യസ്ത ദേശങ്ങളിലും സംസ്‌കാരങ്ങളിലും ഉൾപ്പെട്ടവർക്കായി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒൻപതു രാജ്യങ്ങളിലായി 157 റീടെയ്ൽ ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത്. ഇന്ത്യയ്ക്കു പുറമെ മധ്യപൂർവദേശത്തും കിഴക്കൻ രാജ്യങ്ങളിലുമുള്ള ഓഫിസുകൾക്കു പുറമെ പത്ത് ഓൾസെയിൽ യൂണിറ്റുകളും, ഡിസൈൻ സെന്ററുകളും ആഭരണ നിർമാണ ഫാക്ടറികളും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് കീഴിലുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.