Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഷെറാട്ടൺ ഒമാൻ’ വീണ്ടും പ്രവർത്തനം ആരംഭിച്ചു

sheraton മസ്‌കത്തിലെ നവീകരിച്ച ‘ഷെറാട്ടൺ ഒമാൻ’ ഹോട്ടലിന്റെ ഉദ്‌ഘാടനം പൈതൃക, സാംസ്‌കാരിക മന്ത്രി സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സെയ്‌ദ് നിർവഹിക്കുന്നു. ഹോട്ടൽ ഉടമകളായ അൽ ബഷർ ഗ്രൂപ്പ് ചെയർമാൻ ഷെയ്‌ക്ക് അൽ മുഹന്നദ് അൽ ബാഷർ, ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി, ട്വന്റി 20 ഹോൾഡിങ്‌സ് മാനേജിങ് ഡയറക്‌ടർ അദീബ് അഹമ്മദ്, മാരിയറ്റ് ഇന്റർനാഷനൽ മിഡിൽ ഈസ്‌റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്റും മാനേജിങ് ഡയറക്‌ടറുമായ അലക്‌സ് കൈരിയാകിഡിസ്, മാരിയറ്റ് ഇന്റർനാഷൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗൈഡൊ ഡെ വൈൽഡ് തുടങ്ങിയവർ സമീപം.

ദുബായ് ∙ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം ഷെറാട്ടൺ ഒമാൻ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി ഷെറാട്ടൺ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് അറിയിച്ചു. അൽ ഹഷർ ഗ്രൂപ്പിൽപെട്ട അൽ ഹഷർ ഹോട്ടൽസ് എൽഎൽസിയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ ട്വന്റി 20 ഹോൾഡിങ്‌സിന്റെ പങ്കാളിത്തത്തോടെയാണു പൂർത്തിയായത്. 230 മുറികളുള്ള ഷെറാട്ടൺ ഒമാൻ രാജ്യത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം കൂടിയാണ്. ഹോട്ടലിന്റെ ബാഹ്യഭാഗത്തിനു മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും അകത്തളം പൂർണമായി പുനർനിർമിച്ചു.

വിനോദസഞ്ചാര, മീറ്റിങ്– ഇൻസെന്റീവ്‌സ്– കോൺഫറൻസസ്– ഇവന്റ്‌സ് (മൈസ്) വ്യവസായങ്ങൾക്കു ഹോട്ടൽ പ്രോൽസാഹനമാകുമെന്നു ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അൽ ഹജർ പർവതനിരകളിലേക്കു വാതിൽ തുറക്കുന്ന 27 സ്വീറ്റടക്കം വിശാല മുറികളാണ് ‘ഷെറാട്ടൺ ഒമാനി’ലുള്ളത്. നവീകരണത്തോടെ 38 ഷെറാട്ടൺ ക്ലബ് റൂമുകൾ കൂടി ഹോട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. വനിതകൾക്കായി പ്രത്യേക ജിമ്മോടെ ടെക്‌നോജിം ഉപകരണങ്ങളുള്ള അത്യാധുനിക ഫിറ്റ്‌നസ് ആൻഡ് സ്‌പാ, ഒൻപത് മീറ്റിങ് റൂം, രണ്ട് ബോർഡ് റൂം, ഒമാൻ ബോൾറൂം തുടങ്ങിയവയുമുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.