Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ദർശക വീസയിൽ വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്തവർഷം മുതൽ

visa

ദുബായ് ∙ എമിറേറ്റിൽ സന്ദർശക വീസയിൽ വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്തവർഷം മുതലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി. സന്ദർശന കാലത്ത് അടിയന്തര ശസ്‌ത്രക്രിയകൾ അടക്കമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും. സന്ദർശക വീസയിൽ വരുന്നവർക്കും വിനോദസഞ്ചാരികൾക്കും സമഗ്ര ആരോഗ്യ പരിരക്ഷയാണു ലക്ഷ്യമിടുന്നതെന്ന് ഹെൽത്ത് അതോറിറ്റിയിലെ സാമ്പത്തിക വകുപ്പ് തലവൻ ഡോ. ഹൈദർ അൽ യൂസഫ് വ്യക്‌തമാക്കി. പദ്ധതിയുടെ ആദ്യഘട്ടം അടുത്തവർഷം മധ്യത്തോടെ നിലവിൽവരും.

ഭാവിയിൽ എല്ലാ എമിറേറ്റുകളിലും ഈ പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. ഫെഡറൽ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇതര എമിറേറ്റുകളിൽ പ്രാവർത്തികമാക്കുക. രാജ്യത്തു പ്രവേശിക്കുന്ന ഒരാൾ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നത് അവർക്ക് ഏറെ ഗുണം ചെയ്യുമെന്നും ഹൈദർ അഭിപ്രായപ്പെട്ടു. യുഎഇയിൽ വരുന്ന വിനോദസഞ്ചാരികളിൽ ചിലർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുണ്ട്. എന്നാൽ എല്ലാവർക്കും ആരോഗ്യ സുരക്ഷയെന്നാണു പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരികളെ ചികിൽസയ്‌ക്കായി സർക്കാർ ആശുപത്രികളിലാണു പ്രവേശിപ്പിക്കുന്നത്.

2008ലെ ഫെഡറൽ നിയമപ്രകാരം വിനോദസഞ്ചാരികൾക്കു സൗജന്യ ചികിൽസ നൽകണമെന്നു നിയമമുണ്ട്. എന്നാൽ ഗുരുതരമായതോ അടിയന്തര പ്രാധാന്യമുള്ളതോ ആയ ശസ്‌ത്രക്രിയകൾക്കും അനുബന്ധ ചികിൽസകൾക്കും സർക്കാർ ആശുപത്രികളിൽ പരിമിതികളുണ്ട്. ഹെൽത്ത് ഇൻഷുറൻസ് പരിധിയിൽ വിനോദസഞ്ചാരികൾ വരുന്നതോടെ ചികിൽസയ്‌ക്കു പ്രയാസം നേരിടില്ലെന്നുമാത്രമല്ല, സർക്കാർ ആശുപത്രികളിൽ രോഗികളുടെ തിരക്കു കുറയുകയും ചെയ്യുമെന്ന് ഹൈദർ അൽയൂസഫ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.