Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തജ്മീൽ ഡെന്റൽ സെന്ററിന് രാജ്യാന്തര പുരസ്കാരം

ദുബായ്∙ വിപിഎസ് ഹെൽത്ത് കെയറിന്റെ, തജ്മീൽ ഡെന്റൽ സെന്ററിന് വേൾഡ് ഹെൽത്ത് കോൺഗ്രസിൽ ഡെന്റൽ സെന്റർ ഓഫ് ദി ഇയർ രാജ്യാന്തര പുരസ്‌കാരം. വിപിഎസ് ഹെൽത്ത് കെയർ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ക്ലൈഡ് എച്ച്. എദർ വേൾഡ് ഹെൽത്ത് ടൂറിസം കോൺഗ്രസ് വൈസ് ചെയർമാൻ ജാദ് അരിദിയിൽനിന്ന് അവാർഡ് സ്വീകരിച്ചു.

മെഡിക്കൽ ടൂറിസം രംഗത്തെ മികവിനാണു പുരസ്കാരം. രാജ്യാന്തര അംഗീകാരം വലിയ ആദരവും ഉത്തരവാദിത്തവുമായി കാണുന്നുവെന്ന് വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ദുബായ് ഹെൽത്ത് റെഗുലേഷൻ ആൻഡ് മെഡിക്കൽ ടൂറിസം കോൺഫറൻസിന്റെ ഭാഗമായിട്ടായിരുന്നു അവാർഡ് ദാനം. അബുദാബിയിലെ അൽ റൗദ, അൽദാർ ഹെഡ് ക്വാട്ടേഴ്‌സ്, അൽ ഷഹാമ എമിറേറ്റ്‌സ് പാർക്ക് സൂ എന്നിവിടങ്ങളിലാണ് തജ്മീൽ സെന്ററുകൾ പ്രവർത്തിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.