Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മുൽഖുവൈനിൽ കാട്ടുനായ്‌ക്കൾ 20 ആടുകളെ കൊന്നു

ഉമ്മുൽഖുവൈൻ ∙ എമിറേറ്റിലെ കാബിർ മേഖലയിൽ കാട്ടുനായ്‌ക്കൾ 20 ആടുകളെ കൊന്നു. ഫാമിനുള്ളിൽ കടന്ന നാലു നായ്‌ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിക്കുകയായിരുന്നു. ഒട്ടേറെ ആടുകൾക്ക് മുറിവേൽക്കുകയും ചെയ്‌തു. ഫാമിന്റെ കാവൽക്കാരൻ മൂന്നു നായ്‌ക്കളെ കൊന്നു. ഒരെണ്ണം കാവൽക്കാരനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. അൻപതോളം ആടുകളാണ് ഫാമിൽ ഉണ്ടായിരുന്നതെന്ന് ഉടമയായ സ്വദേശി പറഞ്ഞു. ഇതിൽ പലതും ഗർഭിണികളായിരുന്നു. മരുഭൂമിയിലെ കുറ്റിക്കാടുകളിൽ വസിച്ചിരുന്ന നായ്‌ക്കളാണ് ആടുകളെ ആക്രമിച്ചതെന്നു കരുതുന്നു. മേഖലയിൽ ഇതിനുമുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.