Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് എക്‌സ്‌പോയിൽ പങ്കാളികളാകാൻ യുവജനങ്ങൾക്ക് അവസരം

ദുബായ് ∙ ദുബായിൽ നടക്കുന്ന 2020 വേൾഡ് എക്‌സ്‌പോയിൽ പങ്കാളികളാകാൻ യുവജനങ്ങൾക്ക് അവസരം. വൊളന്റിയർമാരാകാനും മറ്റുമുള്ള അപൂർവാവസരം ജിസിസി രാജ്യങ്ങളിലെ ആയിരത്തിലേറെ പേർക്കാണു ലഭിക്കുക.

യൂത്ത് കണക്‌ട് എന്നപേരിലുള്ള നടപടിക്രമങ്ങൾ അടുത്തമാസം 19നു മെയ്‌ദാനിൽ പൂർത്തിയാക്കും. ഇതിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു. മേഖലയിലെ ഏറ്റവും വലിയ മേളയിൽ മുഖ്യപങ്കു വഹിക്കാനുള്ള അവസരമാണു ലഭ്യമാകുകയെന്ന് സംഘാടകർ പറഞ്ഞു.

സന്ദർശകരെ സ്വീകരിക്കാനും വിവിധ ജോലികളിൽ പങ്കാളികളാകാനും മറ്റുമാണ് അവസരം ലഭിക്കുക. നടത്തിപ്പിനും മറ്റും ഇവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യും. പരിഗണിക്കുന്നവർക്കായി ശിൽപശാലകളും സംവാദങ്ങളും മറ്റും സംഘടിപ്പിക്കും. എക്‌സ്‌പോയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 2.5 കോടിയിലേറെ സന്ദർശകർ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.