Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഎംസിഎ പ്രാർഥനാ വാരാചരണ കൺവൻഷൻ

ywmca വൈഎംസിഎ അബുദാബി സംഘടിപ്പിച്ച അഖില ലോക പ്രാർഥനാ വാരാചരണ കൺവൻഷൻ ഓർത്തഡോക്‌സ് സഭ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് ഉദ്‌ഘാടനം ചെയ്യുന്നു.

അബുദാബി ∙ വൈഎംസിഎ അബുദാബി അഖിലലോക പ്രാർഥനാ വാരാചരണ കൺവൻഷൻ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ബിജു പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ആരെയും പിൻതള്ളാതെ എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. ഫാ. ഡോ. ജോൺ ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഫാ. എം.സി. മത്തായി മാറാച്ചേരിൽ, റവ. ഫാ. സാജൻ വർഗീസ്, സെക്രട്ടറി ഷാജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ചെറിയാൻ പി. ജോൺ, പ്രിൻസ് പുന്നൻമാർക്ക്, ജോയ്‌സ് മാത്യു, രാജൻ ടി. ജോർജ്, ജോസ് ടി. തരകൻ, റെജി മാത്യു, ഗീവർഗീസ് ഫിലിപ്പ്, വിൽസൺ പീറ്റർ, വർഗീസ് ബിനു തോമസ്, പ്രിയ പ്രിൻസ്, ആനി ഗീവർഗീസ്, സി.യു. റെജി എന്നിവർ നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.