Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്ക് ‘ജനപ്രിയ മെഡിക്കൽസ്’ ഒരുക്കി പിഐഐഡിസിഎൽ

dub-pgdil-3-col

ദുബായ് ∙ പ്രവാസികൾക്കു നൂതന സംരംഭങ്ങളുമായി പ്രവാസി ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (പിഐഐഡിസിഎൽ). കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ രംഗം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകൾ ലക്ഷ്യമാക്കി ജനകീയ ബദൽ രൂപീകരിക്കുന്ന ദൗത്യമാണു കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്ന് ചെയർമാൻ സി.കെ.കൃഷ്ണദാസും ജന. മാനേജർ പ്രദീപ് മേനോനും പറഞ്ഞു. ജനപ്രിയ മെഡിക്കൽസ് ആണു പ്രധാന സംരംഭം. റീടെയിൽ ഔട്‌ലെറ്റുകളിലൂടെ എല്ലാ ഉപയോക്താക്കൾക്കും ന്യായവിലയിൽ മരുന്നുകൾ എത്തിക്കാൻ പ്രവാസികളുടെ സഹകരണത്തോടെ ഫ്രാഞ്ചൈസി ഔട്‌ലെറ്റുകൾ കേരളമാകെ തുടങ്ങുകയാണ് ആദ്യപടിയായി കമ്പനി ഉദ്ദേശിക്കുന്നത്.

അവശ്യ മരുന്നുകൾ ഉൽപാദിപ്പിച്ചു ന്യായവിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് സാലുറ്ററീസ് എന്ന ഉൽപാദന-വിപണന വിഭാഗത്തിന്റെ ലക്ഷ്യം. വിദേശത്തുനിന്നു നാട്ടിൽ തരിച്ചെത്തുന്ന വിദഗ്ധ തൊഴിൽ പരിചയമുള്ളവരെ കേരളത്തിന്റെ സാഹചര്യത്തിൽ പ്രയോജനപ്പെടുത്താനുള്ള സംരംഭമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. കേരളത്തിലുടനീളം കെട്ടിട നിർമാണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികൾ ഏറ്റെടുത്തു നടത്തും. വിദേശത്തുനിന്നു തിരിച്ചു കേരളത്തിലേക്കു വരുന്ന തൊഴിലാളികളുടെ പുനരധിവാസവും ഈ മേഖലയിൽ നിലവിലുള്ള തൊഴിലാളികളുടെ ദൗർലഭ്യവും ഒരു പരിധിവരെ ഇതിലൂടെ പരിഹരിക്കാനും സാധിക്കും. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കമ്പനി രക്ഷാധികാരി വി.പി.സകരിയ, ഡയറക്ടർമാരായ ഉസ്മാൻ കാടാമ്പുഴ, അഡ്വ. അബ്ദുൽ റഹ്മാൻ, അഷ്‌റഫ് ലിവ, കെ.എൽ. ഗോപി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.