Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ ചരക്കു ബോട്ടിന് തീ പിടിച്ചു; വൻ നാശനഷ്ടം

fire ദെയ്റ ക്രീക്കില്‍ നിർത്തിയിട്ടിരുന്ന ചരക്കു ബോട്ടിന് തീപിടിച്ചപ്പോൾ

ദുബായ് ∙ദുബായ് ക്രീക്കിൽ ചരക്കു ബോട്ടിന് തീ പിടിച്ചു. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.
തിങ്കൾ ഉച്ചയ്ക്ക് അൽ മക്തൂം പാലത്തിനു സമീപം ദെയ്റ ക്രീക്കിൽ നിർത്തിയിട്ടിരുന്ന മരം കൊണ്ട് നിർമിച്ച ബോട്ടിലായിരുന്നു അഗ്നിബാധയെന്നും ഉടൻ തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

തൊട്ടടുത്ത് ഒട്ടേറെ ചരക്കു ബോട്ടുകൾ നിർത്തിയിട്ടിരുന്നു. ഇതിലേയ്ക്ക് തീ പടരാതിരിക്കാനായിരുന്നു സിവിൽ ഡിഫൻസ് ആദ്യം ശ്രദ്ധിച്ചത്. ഇറാനിലേയ്ക്ക് ഇലക്ട്രോണിക്സ്, പുതപ്പ്, ഷൂസ് തുടങ്ങിയവ കൊണ്ടുപോകാനായി നിർത്തിയിട്ടിരുന്ന ബോട്ടിനായിരുന്നു തീ പിടിച്ചത്. സംഭവ സമയം ബോട്ടിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവർ പെട്ടെന്ന് ഇറങ്ങിയോടിയതിനാൽ ആർക്കും പരുക്കേറ്റില്ല. കഴിഞ്ഞ ജൂലൈയിൽ ഇത്തരത്തിൽ അഗ്നിബാധയിൽ മൂന്നു ചരക്കു ബോട്ടുകൾ കത്തിനശിച്ചിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.