Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുസ്മൃതി പ്രവാസോത്സവം ഏഴിന്

gurusmruthi വാർത്താ സമ്മേളനത്തിൽ കെ.എൽ.ഗോപി സംസാരിക്കുന്നു

ദുബായ്∙ എൻഎംസി, യുഎഇ എക്സ്ചേഞ്ച്, ലുലു ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ സീഷെൽസ് സംഘടിപ്പിക്കുന്ന ഗുരുസ്മൃതി പ്രവാസോത്സവം ഇൗ മാസം ഏഴിന് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ നടക്കും.വൈകിട്ട് അഞ്ച് മുതൽ രാത്രി ഒൻപതര വരെ നടക്കുന്ന പരിപാടിയിൽ മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ, ഗുരുധർപ്രചാര സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസലോകത്തെ പ്രമുഖർ എന്നിവരും സംബന്ധിക്കുമെന്ന് സംഘാടക പ്രതിനിധി കെ.എൽ.ഗോപി പറഞ്ഞു.സംഗീത ശില്പം, ക്ലാസിക്കൽ നൃത്തങ്ങൾ, നാടൻപാട്ട്, കുമാരാനാശാൻ്റെ ഛണ്ഡാലഭിക്ഷുകിയുടെ കലാവിഷ്കാരം, സംഘഗാനം തുടങ്ങിയ പരിപാടികൾ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കും. വിനോദ് നമ്പ്യാർ, കുഞ്ഞമ്മദ്, ദിലീപ്, അഡ‍്വ.നജീത് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.