Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണൽ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു


ദുബായ്∙ ഡൗൺടൗണിൽ മണൽ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് മരിച്ചത്. ​
​ഇന്നലെ(ശനി) രാവിലെ പത്തിനായിരുന്നു അപകടം. കെട്ടിട നിർമാണ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ കുഴിയിലേയ്ക്ക് വീണുപോയ ഇയാളുടെ മേൽ മണലിടിഞ്ഞ് വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.​ മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
 

Your Rating: