Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു

ed-fest

ദുബായ്∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇന്ത്യയിലെയും യുഎയിലെയും വിദേശങ്ങളിലെയും 30 ലേറെ പ്രമുഖ സർവ്വകലാശാലകൾ പങ്കെടുത്ത വിദ്യാഭ്യാസമേള സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അസ്‌ലം ഖാൻ ഉദ്ഘാടനം ചെയ്തു. ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്തു.

ഉപരിപഠനത്തിന് ഉതകുന്ന കോളജുകൾ തിരഞ്ഞെടുക്കുന്നതിനും തൊഴിൽ സാധ്യതകൾ കണ്ടറിയുന്നതിനും  ആയിരത്തോളം വരുന്ന 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും മേള വഴിയൊരുക്കി. കുട്ടികളും രക്ഷകർത്താക്കളും സർവ്വകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംവേദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.