Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനോറ കുടുംബ സംഗമം നടത്തി

enora എനോറ കുടുംബ സംഗ​മത്തിൽ നിന്ന്

ഷാര്‍ജ∙ തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളുടെ യു എഇ കൂട്ടായ്മയായ എനോറ  ​പെരുനാൾ–​ഓണം ആഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം ​നടത്തി.വനിതാ അംഗങ്ങൾ ​പാ​ച​കം ചെയ്തു കൊണ്ട് വന്ന ഉച്ച ഭക്ഷണത്തോടെ  തുടങ്ങിയ സംഗമത്തില്‍ ദാനിഫ്,  കുഞ്ഞിമോന്‍ പഞ്ചവടി എന്നിവരെ  ആദരിക്കുകയും  വ്യത്യസ്ത മേഖലകളില്‍ മികവുതെളിയി​ച്ച ​കുട്ടികള്‍ക്ക് ഉപഹാരം നല്‍കുകയും  ചെയ്തു.

സാംസ്‌കാരിക സംഗ​മം, കുട്ടികള്‍ക്കായി ചിത്രരചന, കളറി​ങ്, ക്രാഫ്റ്റ് മെയ്ക്കി​ങ്​ മല്‍സരങ്ങളും   കുട്ടികളുടേയും മുതിര്‍ന്നവരുടെയും വിവിധ -  കലാ  - കായിക വിനോദ  മത്സര പരിപാടികളും ​അരങ്ങേറി. വടം വലി മത്സരത്തില്‍ ബ്രദേഴ്സ് നാലാം കല്ല്‌ ടീം ഒന്നാം സ്ഥാനം നേടി.പ്രസിഡ​ന്‍റ്​ ​ ക​മറു​ദ്ദീന്‍ കണ്ണത്ത് , സെക്രട്ടറി  ശ്രീലാല്‍ ചക്കരാത്ത് രക്ഷാധികാരി ​റസാഖ്​ അമ്പലത്ത്​,​പ്രോഗ്രാം ക​ൺവീനര്‍ ഷാജി എം​.​അലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നാല്‍കി. ​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.