Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോയ കാലത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഭാവിയിലേക്ക് നിക്ഷേപിക്കുക:ഷെയ്ഖ ജവഹർ

speech ഷാർജ ഇൗജിപ്ത് സ്കൂൾ സന്ദർശന വേളയിൽ ഷെയ്ഖ ജവഹർ അൽ ഖാസിമി വിദ്യാർഥികളുമായി സംവദിക്കുന്നു.

ഷാർജ∙ പോയ കാലത്തിൽ നിന്ന് പാഠമുൾ‌ക്കൊണ്ട് ഭാവിയിലേയ്ക്ക് നിക്ഷേപം നടത്തണമെന്ന് ഷാർജ ഭരണാധികാരിയുടെ പത്നിയും ബിഗ് ഹാർട് ഫൗണ്ടേഷൻ, നമ വുമൻ അഡ്വാൻസ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് എന്നിവയുടെ ചെയർപേഴ്സനുമായ ഷെയ്ഖ ജവഹർ അൽ ഖാസിമി പറഞ്ഞു. ഷാർജയിൽ ബിൽഡിങ് ദ് റിസൈല്യൻസ് ഒാഫ് വുമൻ ആൻഡ് ഗേൾസ് ഇൻ ദി അറബ് റിജ്യൻ എന്ന പ്രമേയത്തിൽ ഇൗ മാസം 19നും 20നും നടക്കുന്ന ഇൻവെസ്റ്റിങ് ഇൻ ദ് ഫ്യൂചർ സമ്മേളനത്തിന് മുന്നോടിയായി ഷാർജയിലെ ഇൗജിപ്ത് സ്കൂൾ സന്ദർശന വേളയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ.

ഭാവിയിലേയ്ക്കുള്ള നിക്ഷേപം എന്നത് മനുഷ്യനും അവൻ്റെ കാര്യക്ഷമത, മൂല്യങ്ങൾ, സംസ്കാരം, സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടൽ എന്നിവയ്ക്കും വേണ്ടിയുള്ളതാതെന്ന് ഷെയ്ഖ ജവഹർ പറഞ്ഞു. മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമവും ശാസ്ത്രത്തിലും കലയിലും വിജ്ഞാന സമ്പാദനത്തിലും സാമ്പത്തിക, സാമൂഹിക പ്രവൃത്തി എന്നിവയിലുമുള്ള നിക്ഷേപം കൂടിയാണിത്. കഴിഞ്ഞ 10 വർഷമായി സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങൾ സംഭവിച്ചു. 

school

രാജ്യാന്തര തലത്തിലും ഗൾഫിലും സാമ്പത്തിക സ്ഥിരത കൈവന്നു. ഇത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാന ഘട്ടമായി രേഖപ്പെടുത്തുന്നു. തിരിച്ചടികളിൽ നിന്ന് എങ്ങനെ കരകയറാമെന്ന പാഠം നൽകുന്നു. യന്ത്രശക്തിയും ഉപകരണങ്ങളും എങ്ങനെ ഭാവിയെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതോടൊപ്പം ഒാരോരുത്തരുടെയും അഭിലാഷങ്ങൾക്കും ആഗ്രങ്ങൾക്കും  പ്രാധാന്യമുണ്ടെന്നും അവർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.