Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി ജയന്തി: രചനാ മത്സരങ്ങൾ നടത്തി

drawing

ഷാർജ∙ പ്രവാസി  ഇന്ത്യ  ​ക്രീയേറ്റീവ് റൈറ്റി​ങ് ആൻഡ് ​ഡ്രോ​യിങ് കോണ്ടെസ്റ്റ് 2016 എന്ന പേരിൽ  സംഘടിപ്പിച്ച രചന മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 30 സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. സർഗാത്മക രചനകൾക്കൊപ്പം ചിത്ര രചനയും ഉണ്ടായിരുന്നു.​ ​

ഷാർജ ജനറൽ സെക്രട്ടറി സി. സാദിഖ് അധ്യക്ഷത വഹിച്ചു.​പ്രവാസി ഇന്ത്യ കേന്ദ്ര വൈസ് പ്രസിഡന്റ് റോസി  ഉൽഘാടനം ​ചെയ്തു. പ്രോഗ്രാം കൺവീനർ ബീബീജാൻ​, ​ മുരളി, സകരിയ, കമറു​ദ്ദീൻ, തുഫൈൽ, ബഷീർ ആലത്ത്, ഈസ അനീസ്, അനിൽ കുമാർ, സഈദ്, സാജിദ പാഷ, സാജിദ ബഷീർ, തസ്ലീമ ഷംസു​ദ്ദീൻ, മേഴ്സി ജോണി, വിദ്യ സുമേഷ്, ഷീല രതികുമാർ, റൂബി മുസമ്മിൽ, റംല അഷ്റഫ്, ഹബീബ, ഫാത്തിമ, മുംതാസ് ഹംസ, സറീന നജീബ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

പങ്കെടുത്ത കുട്ടികൾക്കെല്ലാം പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് നൽകി.  ​വി​ധി നിർണയവും സമ്മാനദാനവും നവംബര് 10 നു ഇന്ത്യൻ അസോസിയേഷൻ  ഹാളിൽ നടക്കു​മെന്ന് സംഘാടകർ അറിയിച്ചു.

drawing2
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.