Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻവെസ്റ്റിങ് ഇൻ ദ് ഫ്യൂചർ സമ്മേളനം നാളെ

investing-in-the-future.

ഷാർജ ∙ഇൻവെസ്റ്റിങ് ഇൻ ദ് ഫ്യൂചർ സമ്മേളനം ബുധനാഴ്ച ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രാവിലെ ഉദ്ഘാടനം നിർവഹിക്കും. വനിതകളുടെ അവകാശ സംരക്ഷണം പ്രമേയമാക്കി നടക്കുന്ന സമ്മേളനത്തിൽ 300 രാജ്യാന്തര വ്യക്തിത്വങ്ങൾ പങ്കെടുക്കും.

സമാധാന നൊബേൽ ജേതാക്കളായ കൈലാഷ് സത്യാർഥിയും മലാല യൂസഫ് സായിയുമാണ് മുഖ്യാതിഥികൾ. ഇരുവരും ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കും. അഫ്ഗാനിസ്ഥാൻ പ്രഥമ വനിത റൂള ഗാനി, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ ലുബ്ന അൽ ഖാസിമി, വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പ്രസംഗിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.