Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുജൈറയിലെ അപകടത്തിൽ നാട്ടുകൽ സ്വദേശി മരിച്ചു

ismail ഇസ്മായിൽ

ദുബായ് ∙ നാട്ടുകൽ സ്വദേശിയായ യുവാവ് ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. നാട്ടുകൽ കാളിപ്പാടത്ത് അബുബക്കറിന്റെ മകൻ ഇസ്മായിൽ (35) ആണു മരിച്ചത്. കൽബയിലെ കടയിൽ നിന്നു മടങ്ങി വരുമ്പോൾ സനയ്യ എന്ന സ്ഥലത്തുവച്ച് ഇസ്മായിൽ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. മാതാവ്: ആയിഷ. ഭാര്യ: റഹീമ. മക്കൾ: ഫൗമിദ ,നിദ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.