Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നറുക്കെടുപ്പ്:കബളിപ്പിക്കപ്പെട്ട വിജയിക്ക് സമ്മാനത്തുക ലഭിച്ചു

economic


ദുബായ്∙ നറുക്കെടുപ്പില്‍ വിജയിച്ച വ്യക്തിക്കു വ്യാപാരസ്ഥാപനം  സമ്മാനം നല്‍കാതെ കബളിപ്പിച്ചു. തട്ടിപ്പിനു ഇരയായ വൃക്തി സാമ്പത്തിക മന്ത്രാലയത്തില്‍ പരാതിയതോടെ   അധികൃതരുടെ സഹയത്തില്‍  സമ്മാനത്തുക കൈപറ്റാനായി. സമ്മാനം നല്‍കാത്ത വൃാപാര സ്ഥാപനം തുക കൈപ്പറ്റിയതായി രേഖകളില്‍ കയ്യൊപ്പ് പതിപ്പിച്ചതായും നറുക്കെടുപ്പില്‍ വിജയിച്ച വ്യക്തി പരാതി നല്‍കിയിരുന്നു.

ഉപഭോക്താവിനു സമ്മാനം നല്‍കാത്ത സംഭവം ദുബായ് സാമ്പത്തിക മന്ത്രാലയ അധികൃതരാണു പുറത്തുവിട്ടത്. ഇത്തരം പ്രവണതകള്‍   വൃക്തമായ നിയമലംഘനമാണെന്ന് മന്ത്രാലയ കാര്യാലയത്തിലെ വൃാപാര സ്ഥാപനങ്ങളുടെ  പ്രമോഷന്‍ പദ്ധതികളുടെ നിരീക്ഷണ വകുപ്പ് തലവന്‍ ഖാലിദ് ദര്‍വീശ് അല്‍ബൂം പറഞ്ഞു.

എട്ടുലക്ഷം ദിര്‍ഹമാണു നറുക്കെടുപ്പില്‍ വിജയിക്കു  വ്യാപാര സ്ഥാപനം സമ്മാനം പ്രഖൃാപിച്ചത്. നിശ്ചിത തിയ്യതി കഴിഞ്ഞിട്ടും സ്ഥാപനം സമ്മാനത്തുക കൈമാറാന്‍ സന്നദ്ധമായിരുന്നില്ല. ഇതുസംബന്ധിച്ചു വിജയിച്ച വ്യക്തി  നല്‍കിയ പരാതിയിലാണു അധികൃതര്‍ ഇടപെട്ടത്.

വ്യാപാരസ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാപനയുടമകളുമായി ബന്ധപ്പെട്ടു സമ്മാനം കൈപറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സമ്മാനം സ്വീകരിക്കാതെ സമ്മാനം കിട്ടിയെന്ന് ഉറപ്പാക്കുന്ന രേഖകളിലൊന്നും ഒപ്പുപതിക്കരുത്. ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രഖൃാപിത സമ്മാനം വിജയികള്‍ക്കു സമയബന്ധിതമായി കൈമാറാതിരിക്കുകയാണെങ്കില്‍ അക്കാരൃം മന്ത്രാലയത്തില്‍ രേഖാമൂലം അറിയിക്കണമെന്ന ്അല്‍ബൂം വ്യക്തമാക്കി.

നറുക്കെടുപ്പില്‍ വിജയിച്ച വ്യക്തിയെ കബളിപ്പിച്ച സ്ഥാപനയുടമയെ മന്ത്രലയ കാരൃാലയത്തിലേക്കു വിളിച്ചുവരുത്തിയാണു അധികൃതര്‍ പരാതിയില്‍ അന്വേഷണം നടത്തിയത്. സംഭവം സതൃസന്ധമാണെന്ന് വൃക്തമായതോടെ എട്ടുലക്ഷം ദിര്‍ഹമിൻ്റെ സമ്മാനത്തുക വിജയിക്കു കൈമാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

സാമ്പത്തിക മന്ത്രാലയത്തിൻ്റെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണു വൃാപാരസ്ഥാപനങ്ങളും കമ്പനികളും നറുക്കെടുപ്പുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഇതു നീതിപൂര്‍വം നിര്‍വഹിക്കേണ്ടതു സ്ഥാപനങ്ങളുടെ ബാധൃതയാണ്. മന്ത്രാലയ പ്രതിനിധിയുടെ  സാന്നിധ്യത്തിലാണു നറുക്കെടുപ്പ് നടത്തേണ്ടത് എന്നാണ് നിയമം. സ്ഥാപനങ്ങളുടെ പ്രമോഷന്‍ പരിപാടികള്‍ സതൃസന്ധവും സുതാരൃവുമായിരിക്കണം. സ്ഥാപനങ്ങളുടെ സമ്മാനപ്രഖൃാപന പദ്ധതികളുടെ  നിജ്സ്ഥിതിയും സതൃസന്ധതയും ബോധ്യപ്പെടാന്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന് അല്‍ബൂം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.