Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ വാർത്തകളിൽ ലോകത്തെ ഒന്നാം നമ്പർ

manorama-online ലോകത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര രാജ്യാന്തര പുരസ്കാരം വിയന്നയിൽ നടന്ന ചടങ്ങിൽ മനോരമ സീനിയർ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, അസോഷ്യേറ്റ് പ്രൊഡ്യൂസർ രാജൻ തോമസ് എന്നിവർ വാൻ ഇഫ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിൻസന്റ് പെയ്റിനിൽനിന്ന് സ്വീകരിക്കുന്നു.

വിയന്ന∙ വാർത്താവതരണത്തിലും ഉള്ളടക്കത്തിലും പുതുമയും സമഗ്രതയും മുദ്രയാക്കിയ മനോരമ ഓൺലൈനിന് ലോകത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര രാജ്യാന്തര പുരസ്കാരം.. ഇംഗ്ലിഷ് അടക്കമുളള ലോകഭാഷകളിലെ വെബ്സൈറ്റുകളെ പിന്തള്ളിയാണ് കേരളത്തിന്റെ ഭാഷ സംസാരിക്കുന്ന മനോരമ ഓൺലൈനിന്റെ ഇൗ നേട്ടം. ഉള്ളടക്കം, അവതരണം, പുതുമ എന്നിവയിലെ മികവ് തുടർച്ചയായി പുലർത്തുന്നതാണ് മനോരമ ഓൺലൈനിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

വിയന്നയിൽ നടന്ന ചടങ്ങിൽ വാൻ ഇഫ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിൻസന്റ് പെയ്റിനിൽനിന്ന് സീനിയർ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, അസോഷ്യേറ്റ് പ്രൊഡ്യൂസർ രാജൻ തോമസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 120 രാജ്യങ്ങളിലായി 18,000 ൽ അധികം പ്രസാധകരുടെ രാജ്യാന്തര സംഘടനയാണ് വാൻ–ഇഫ്ര.

ഡിജിറ്റൽ മാധ്യമരംഗത്ത് ഇരുപതാണ്ടു തികച്ച മനോരമ ഓൺലൈൻ, ഇൗ കാലയളവിൽ രാജ്യാന്തരവും ദേശീയവുമായ ഇരുപതിലധികം പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മൊബൈൽ ആപ്പുകളുടെ മികവിനുള്ള മൂന്ന് രാജ്യാന്തര അവാർഡുകളും ഇതിൽ ഉൾപ്പെടും. ദക്ഷിണേഷ്യയിലെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള 2016 ലെ വാൻ ഇഫ്ര ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരമാണ് ഇൗ ശ്രേണിയിൽ പുതിയത്്. ഇതേ വിഭാഗത്തിൽ വെങ്കല പുരസ്കാരം മനോരമ ഓൺലൈൻ ഇംഗ്ലീഷ് പതിപ്പായ ഓൺമനോരമയ്ക്കായിരുന്നു.

റെക്കോഡ് പ്രചാരമുള്ള മനോരമ ഓൺലൈൻ 24 മണിക്കൂർ വാർത്തയ്ക്കു പുറമേ വിജ്ഞാനവും വിനോദവും ഉൾക്കൊള്ളുന്ന 18 ചാനലുകളാണ് വായനക്കാർക്കു നൽകുന്നത്. സിനിമ, സംഗീതം, സാഹിത്യം, വിദ്യാഭ്യാസം, സ്പോർട്സ്, ടെക്നോളജി, ഫാസ്റ്റ്ട്രാക്ക്, യാത്ര, മതം, അസ്ട്രോളജി, ചിൽഡ്രൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു..

വാർത്തകളെ പൂർണമാക്കുന്ന വിഡിയോകൾ, സിനിമാ - സാഹിത്യ മേഖലകളിലെ പ്രമുഖരുമായുള്ള വിഡിയോ അഭിമുഖങ്ങൾ, കാഴ്ചയെ അനുഭവമാക്കുന്ന 360 വിഡിയോകൾ, ചലച്ചിത്ര നിരൂപണം, വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, കുട്ടികൾക്കായുള്ള അഞ്ചുമണി വാർത്ത, കായിക ലോകത്തെ ചലനങ്ങൾ, ഏറ്റവും പുതിയ ടെക് വിശേഷങ്ങൾ തുടങ്ങിയവയും മനോരമ ഓൺലൈനിനെ വേറിട്ടുനിർത്തുന്നു. www.manoramaonline.com

ജില്ലാതല വാർത്തകളുടെ ശേഖരമായ ‘ചുറ്റുവട്ടം’ 14 ജില്ലകളിലെയും വാർത്തകളും ചിത്രങ്ങളും ചരമ അറിയിപ്പുകളും അതാതു ദിവസത്തെ സിനിമകളുടെ വിവരങ്ങളും വായനക്കാർക്ക് അഭിപ്രായം പറയാവുന്ന മൈ ലോക്കൽ വിഭാഗവും ഉൾപ്പെടുന്നതാണ്. മലയാള മനോരമ ഫൊട്ടോഗ്രഫർമാരുടെ മികച്ച ചിത്രങ്ങൾ ഉൾപ്പെടുന്ന ലെൻസ് വ്യൂവും ചുറ്റുവട്ടത്തിന്റെ പ്രത്യേകതയാണ്. www.chuttuvattom.com

പ്രവാസ ലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കും പ്രവാസികളുടെ രചനകൾക്കുമായി പ്രത്യേക വിഭാഗങ്ങളുണ്ട്. www.gulfmanorama.com, www.usmanorama.com

ഇംഗ്ലീഷ് പതിപ്പായ ഓൺമനോരമ വാർത്തയും വിശകലനങ്ങളും ഉൾക്കൊള്ളുന്ന പോർട്ടലാണ്. കോളങ്ങൾ, ട്രാവൽ, ഫുഡ്, ഹെൽത്ത്, ഫിറ്റ്നസ്, ലൈഫ്സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. www.onmanorama.com

മൊബൈൽ ഫോണിലും ടാബ്‌ലറ്റിലും അനായാസം വായിക്കാവുന്ന സൈറ്റാണ് മനോരമ ഓൺലൈൻ. ഗൂഗിൾ പ്ലേസ്റ്റോറിൽ ജനപ്രീതിയുള്ള മലയാളം ന്യൂസ് ആപ് മനോരമയുടേതാണ്. ആപ്പിൾ വാച്ചിലും ആമസോൺ ഇക്കോയിലും ഇന്ത്യയിലെ ആദ്യ പ്രാദേശിക ന്യൂസ് ആപ് അടക്കം 30 ആപ്ലിക്കേഷനുകൾ മനോരമയ്ക്കുണ്ട്. ഡൗൺലോഡ് ചെയ്യാം. mobile.manoramaonline.com

Your Rating: